രാജ്യത്ത് കോവിഡ് കുത്തനെ കൂടി 24 മണിക്കൂറിനിടെ 3,79,257 പേർക്ക് രോഗബാധ 3645 പേർ മരണത്തിന് കിഴടങ്ങി

രാജ്യത്തെ കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 2,04,832 ആയി.

0

ഡൽഹി : രാജ്യത്ത് കോവിഡ് കേസുകൾ വീണ്ടും കുത്തനെ കൂടി. കഴിഞ്ഞ 24 മണിക്കൂറിനിടെ 3,79,257 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഒരു ദിനം രാജ്യത്ത് ഇത്രയധികം കേസുകൾ റിപ്പോർട്ട് ചെയ്യുന്നത് ആദ്യമാണ്. 3645 പേരാണ് കഴിഞ്ഞ 24 മണിക്കൂറിനിടെ കോവിഡ് ബാധിച്ച് മരിച്ചത്. ഇതോടെ രാജ്യത്തെ കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 2,04,832 ആയി. പുതിയ രോഗികളുടെ 73.59 ശതമാനവും മഹാരാഷ്ട്ര, ഉത്തർപ്രദേശ്, ഡൽഹി, തമിഴ്നാട്, കേരളം ഉൾപ്പെടെ 10 സംസ്ഥാനങ്ങളിലാണ്.

 

ANI
India reports 3,79,257 new #COVID19 cases, 3645 deaths and 2,69,507 discharges in the last 24 hours, as per Union Health Ministry Total cases: 1,83,76,524 Total recoveries: 1,50,86,878 Death toll: 2,04,832 Active cases: 30,84,814 Total vaccination: 15,00,20,648
പ്രതിദിന കൊവിഡ് ബാധിതരുടെ എണ്ണം വർധിക്കുകയാണ്. ഇതുവരെയുള്ളതിൽ ഏറ്റവും ഉയർന്ന കൊവിഡ് കണക്കാണ് ഇന്ന് റിപ്പോർട്ട് ചെയ്തത്. ഇന്നലെ 3,60,960 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചതെങ്കിൽ ഇന്നത് 3.79 ലക്ഷം കടന്നു. മരണ നിരക്കും ഉയർന്നു തന്നെയാണ്.ഇതുവരെ 1,83,76,524 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഇതിൽ 1,50,86,878 പേർ രോഗമുക്തി നേടി. കൊവിഡ് ബാധിച്ച് ആകെ മരണം 2,04,832 ആയി. നിലവിൽ 30,84,814 പേരാണ് കൊവിഡ് ബാധിച്ച് ചികിത്സയിലുള്ളത്.

 

 

You might also like

-