രാജ്യത്ത് 24 മണിക്കൂറിനിടെ 1,32,788 പേർക്ക് രോഗം സ്ഥിരീകരിച്ചു.
3,207 മരണങ്ങൾ റിപ്പോർട്ട് ചെയ്തു
രാജ്യത്ത് 24 മണിക്കൂറിനിടെ 1,32,788 പേർക്ക് രോഗം സ്ഥിരീകരിച്ചു. 3,207 മരണങ്ങൾ റിപ്പോർട്ട് ചെയ്തു. ഇതോടെ ഇതുവരെ റിപ്പോർട്ട് ചെയ്ത കൊവിഡ് കേസുകളുടെ എണ്ണം 2.83 കോടിയായി. 3.35 ലക്ഷം പേരാണ് ഇന്ത്യയിൽ ഇതുവരെ കൊവിഡ് ബാധിച്ച് മരിച്ചത്. 18 ലക്ഷത്തിന് താഴെ രോഗികളാണ് നിലവിൽ ചികിത്സയിൽ കഴിയുന്നത്.
കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ഇന്ത്യയ്ക്ക് ആശ്വാസമേകിക്കൊണ്ട് കൊവിഡ് കേസുകളുടെ എണ്ണത്തിൽ കുറവ് രേഖപ്പെടുത്തുന്നുണ്ട്. മഹാരാഷ്ട്ര, കേരളം, കർണാടക,ആന്ധ്ര പ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളിൽ പ്രതിദിന കേസുകൾ പതിനായിരത്തിന് മുകളിലാണ് തുടരുന്നത്.പ്രതിദിന രോഗികൾ ഗണ്യമായി കുറഞ്ഞ ഡൽഹിയിലാണ് മെയ് മാസത്തിൽ മരണനിരക്ക് ഏറ്റവും കൂടുതലായത് . ദേശീയ ശരാശരിയെക്കാൾ ഉയർന്ന ഡൽഹിയിൽ 2.9 ശതമാനവും പഞ്ചാബിൽ 2.8 ഉം ,ഉത്തരാഖണ്ഡിൽ 2.7 രേഖപ്പെടുത്തി.രോഗലക്ഷണം ഇല്ലാതെ കുട്ടികളിൽ കോവിഡ് തീവ്രത വർധിക്കാനിടയുളളതിനാൽ ജാഗ്രത വേണമെന്ന് നീതി ആയോഗ് അറിയിച്ചു.