24 മണിക്കൂറിനിടെ 2,11,298 പേര്‍ക്ക് കൊവിഡ്,3847 കൊവിഡ് മരണം

രോഗമുക്തി നിരക്ക് 90 ശതമാനത്തിലേക്ക് എത്തിയത് ആശ്വാസ വാര്‍ത്തയായി. 24 ലക്ഷം രോഗികളാണ് ചികിത്സയിലുള്ളത്. അതേസമയം രാജ്യത്ത് 20 കോടി വാക്‌സിന്‍ ഡോസ് വിതരണം ചെയ്തുവെന്നും വിവരം

0

ഡൽഹി :രാജ്യത്ത് 24 മണിക്കൂറിനിടെ 2,11,298 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇന്നലെ മാത്രം 3847 കൊവിഡ് മരണം റിപ്പോര്‍ട്ട് ചെയ്തു. രോഗമുക്തി നിരക്ക് 90 ശതമാനത്തിലേക്ക് എത്തിയത് ആശ്വാസ വാര്‍ത്തയായി. 24 ലക്ഷം രോഗികളാണ് ചികിത്സയിലുള്ളത്.
അതേസമയം രാജ്യത്ത് 20 കോടി വാക്‌സിന്‍ ഡോസ് വിതരണം ചെയ്തുവെന്നും വിവരം.

India reports 2,11,298 new #COVID19 cases, 2,83,135 discharges & 3,847 deaths in last 24 hrs, as per Health Ministry Total cases: 2,73,69,093 Total discharges: 2,46,33,951 Death toll: 3,15,235 Active cases: 24,19,907 Total vaccination: 20,26,95,874

45 വയസിന് മുകളിലുള്ള 34 ശതമാനം പേരും 60 വയസിന് മുകളിലുള്ള 42 ശതമാനം പേരും ആദ്യ ഡോസ് വാക്‌സിന്‍ സ്വീകരിച്ചുവെന്ന് ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി. 130 ദിവസം കൊണ്ടാണ് ഈ നേട്ടം. അമേരിക്ക ഈ റെക്കോര്‍ഡിലെത്താന്‍ 124 ദിവസമാണെടുത്തത്.

രാജ്യത്ത് ആകെ 336969352 സാമ്പിളുകള്‍ കൊവിഡിനായി ടെസ്റ്റ് ചെയ്‌തെന്ന് ഇന്ത്യന്‍ കൗണ്‍സില്‍ ഫോര്‍ മെഡിക്കല്‍ റിസേര്‍ച്ച് വ്യക്തമാക്കി. മെയ് 26 വരെയുള്ള കണക്കാണ് പുറത്തുവിട്ടത്. ഇന്നലെ മാത്രം 2157857 സാമ്പികള്‍ ടെസ്റ്റ് ചെയ്തുവെന്നും കണക്കുകള്‍ വ്യക്തമാക്കുന്നു.

You might also like

-