ഹവാല പണം ! സംസ്ഥാനത്ത് 15 ഇടങ്ങളിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ റെയ്ഡ്.
വിദേശ കറൻസി മാറ്റി നൽകുന്ന ഇടപാടുകാരെ കേന്ദ്രീകരിച്ചാണ് റെയ്ഡ് നടന്നത്. ഗിഫ്റ്റ് ഷോപ്പുകൾ , ജ്വല്ലറി ,മൊബൈൽ ഷോപ്പുകൾ കേന്ദ്രീകരിച്ചു പരിശോധന നടന്നു. വിവിധ ഇടങ്ങളിൽ നടന്ന പരിശോധനയിൽ വിദേശ കറൻസികൾ ഉൾപ്പെടെ പിടിച്ചെടുത്തിട്ടുണ്ട്
കൊച്ചി | സംസ്ഥാനത്ത് 15 ഇടങ്ങളിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ റെയ്ഡ്. എറണാകുളം, കോട്ടയം, ചങ്ങനാശ്ശേരി, ഏറ്റുമാനൂർ അടക്കമുള്ള ഇടങ്ങളിലാണ് ഇ ഡി റെയ്ഡ് നടന്നത്. കോട്ടയത്ത് ചങ്ങനാശേരിയിലുള്ള സംഗീത ഫാഷൻസ് എന്ന സ്ഥാപനത്തിലടക്കം റെയ്ഡ് നടന്നു. കേന്ദ്ര സേനയുടെ സുരക്ഷയിലാണ് റെയ്ഡ് നടന്നത്. റെയ്ഡ് നടത്തിയ സ്ഥലങ്ങളിൽ നിന്ന് വിദേശ കറൻസിയടക്കം പിടിച്ചെടുത്തെന്നാണ് സൂചന. അതേസമയം റെയ്ഡ് സംബന്ധിച്ച കൂടുതൽ വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല.ഹവാല ഇടപാടുമായി ബന്ധപ്പെട്ടാണ് സംസ്ഥാന വ്യാപകമായി ആറ് ജില്ലകളിലാണ് ഇഡി റെയ്ഡ് നടത്തിയത്. മലപ്പുറം കോട്ടയം എറണാകുളം ആലപ്പുഴ ഉൾപ്പെടെയുള്ള ജില്ലകളിൽ 150 ഓളം ഉദ്യോഗസ്ഥർ ചേർന്നാണ് പരിശോധന നടത്തുന്നത്. 10000 കോടി രൂപയുടെ ഇടപാടുകൾ നടന്നതായി കണ്ടെത്തിയതിനെ തുടർന്നായിരുന്നു പരിശോധന.
വിദേശ കറൻസി മാറ്റി നൽകുന്ന ഇടപാടുകാരെ കേന്ദ്രീകരിച്ചാണ് റെയ്ഡ് നടന്നത്. ഗിഫ്റ്റ് ഷോപ്പുകൾ , ജ്വല്ലറി ,മൊബൈൽ ഷോപ്പുകൾ കേന്ദ്രീകരിച്ചു പരിശോധന നടന്നു. വിവിധ ഇടങ്ങളിൽ നടന്ന പരിശോധനയിൽ വിദേശ കറൻസികൾ ഉൾപ്പെടെ പിടിച്ചെടുത്തിട്ടുണ്ട്.
കൊച്ചിയിലെ പെന്റാ മേനകയിലെ വിവിധ സ്ഥാപനങ്ങളിലും പരിശോധന നടത്തി. കൊച്ചി പെന്റ മേനകയിലെ ഹന ഗ്ലാസ് എന്ന സ്ഥാപനത്തിൽ രേഖകൾ ഉൾപ്പെടെ ഇ.ഡി കണ്ടെടുത്തു.
കോട്ടയത്ത് പന്ത്രണ്ട് ഇടങ്ങളിലാണ് പരിശോധന. ഫോറിൻ എക്സ്ചേഞ്ച് സ്ഥാപനങ്ങളിലും ഇഡി പരിശോധന ശക്തമാക്കുന്നുണ്ട്. എറണാകുളം കോട്ടയം ജില്ലകളിൽ പരിശോധന വരും ദിവസങ്ങളിലും തുടരും.