കോതമംഗലത്ത് എം ഡി എം എയുമായി യുവാവും, യുവതിയും എക്സൈസ് പിടിയിൽ
ഇടുക്കി ജില്ല, പീരുമേട് താലൂക്ക് ഏലപ്പാറ വില്ലേജ്, ഹെലിബെറിയ കരയിൽ ഒറ്റപ്ലാക്കൽ വീട്ടിൽ അബ്ദുൾ റഷീദ് മകൾ റിസാന ഫാത്തിമ (18), കോതമംഗലം താലൂക്ക് ,ഇരമല്ലൂർ വില്ലേജ്, ഇരമല്ലൂർ കരയിൽ പൂത്തോളിൽ വീട്ടിൽ പ്രസാദ് മകൻ അനന്തു പ്രസാദ് (24) എന്നിവരെ പിടികൂടുകയായിരിന്നു
കോതമംഗലം|കോതമംഗലത്ത് എം ഡി എം എയുമായി യുവാവും, യുവതിയും എക്സൈസ്
പിടിയിൽ, നിയമസഭ ഇലക്ഷന്റെ ഭാഗമായുള്ള സ്പെഷ്യൽഡ്രൈവിനോടനുബന്ധിച്ചു കോതമംഗലത്ത് എക്സൈസ് സംഘം നടത്തിയ പരിശോധനയിലാണ് രാസ ലഹരി പികൂടിയത്
ബംഗളൂരുവിൽ നിന്നും വിദ്യാർഥികൾക്കിടയിൽ വിൽപ്പനയ്ക്കായി കൊണ്ടുവന്ന 37.229 ഗ്രാമോളം വരുന്ന എം ഡി എം എ കണ്ടെടുത്തു .ഇടുക്കി ജില്ല, പീരുമേട് താലൂക്ക് ഏലപ്പാറ വില്ലേജ്, ഹെലിബെറിയ കരയിൽ ഒറ്റപ്ലാക്കൽ വീട്ടിൽ അബ്ദുൾ റഷീദ് മകൾ റിസാന ഫാത്തിമ (18), കോതമംഗലം താലൂക്ക് ,ഇരമല്ലൂർ വില്ലേജ്, ഇരമല്ലൂർ കരയിൽ പൂത്തോളിൽ വീട്ടിൽ പ്രസാദ് മകൻ അനന്തു പ്രസാദ് (24) എന്നിവരെ പിടികൂടുകയായിരിന്നു .
പ്രതികൾ മയക്കുമരുന്ന് ഇടപാടുകൾക്കായി ഉപയോഗിച്ചിരുന്ന 3 മൊബൈൽ ഫോണുകളും കസ്റ്റഡിയിൽ എടുത്തു.
ഇടുക്കി സ്വദേശിയായ യുവതി കോതമംഗലത്തെ സ്വകാര്യ കോളേജിൽ പഠനത്തിനുഎത്തി ഏതാനും മാസങ്ങൾക്കുള്ളിൽ പഠനം ഉപേക്ഷിച്ച് മയക്കുമരുന്ന് മാഫിയയുടെ പിടിയിലാവുകയും മയക്കരുന്നു സംഘത്തിന്റെ കണ്ണിയായി മരുകയുമായിരുന്നു . ദിവസേന 3000രൂപയോളം വാടക ഉള്ള ഹോട്ടൽ റൂമുകളിൽ താങ്ങി ആഡംബര ജീവിതം നയിച്ച് ആയിരുന്നു പ്രതികളുടെ ലഹരി ഇടപാടുകൾ.കോതമംഗലം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻ്റ് ചെയ്തു .