മകളുടെ കമ്പനിയിൽ മുഖ്യമന്ത്രിക്ക് ബന്ധമുണ്ട് ?കമ്പനി രജിസ്ട്രാറുടെ റിപ്പോര്‍ട്ട്

മകൾ വീണയ്ക്കൊപ്പം മുഖ്യമന്ത്രിയുടെ പേരും ROC റിപ്പോർട്ടിൽ പരാമർശിക്കുന്നത് അതീവ ​ഗൗരവകരമാണ്. മുഖ്യമന്ത്രിക്ക് CMRLൽ പരോക്ഷ നിയന്ത്രണമുണ്ടെന്നും KSIDC ക്ക്‌ ഓഹരിയുള്ള കമ്പനിയാണ് CMRL എന്നും ROC റിപ്പോർട്ടിൽ പറയുന്നു.മുഖ്യമന്ത്രി പിണറായി വിജയന്റെ മകൾ വീണാ വിജയന്റെ ഉടമസ്ഥതയിലുള്ള എക്‌സാലോജിക്കും സിഎംആർഎല്ലും തമ്മിലുള്ള ഇടപാടിൽ ദുരൂഹതയെന്ന് രജിസ്ട്രാർ ഓഫ് കമ്പനീസ്(ROC) റിപ്പോർട്ടിൽ വ്യക്തമാക്കിയിരുന്നു

0

ബെംഗളൂരു| മുഖ്യമത്രിയുടെ മകളും പൊതുമരാമത്ത് വകുപ്പ് മന്ത്രിയുടെ
ഭാര്യയുമായ വീണ വിജയനും സിഎംആര്‍എല്‍ കമ്പനിയും ഉള്‍പ്പെട്ട മാസപ്പടി വിവാദത്തില്‍ മുഖ്യമന്ത്രി പിണറായി വിജയനെ ബന്ധപെടുത്തി കമ്പനി രജിസ്ട്രാറുടെ റിപ്പോര്‍ട്ട്. സിഎംആര്‍എല്ലില്‍ ഓഹരി പങ്കാളിത്തമുള്ള KSIDC യില്‍ നേരിട്ടും അതു വഴി സിഎംആര്‍എല്ലില്‍ പരോക്ഷമായും മുഖ്യമന്ത്രിക്ക് നിയന്ത്രണമുണ്ടെന്നാണ് റിപ്പോര്‍ട്ടിലെ പരാമര്‍ശം. അതുകൊണ്ട് എക്‌സാലോജിക് സിഎംആര്‍എല്‍ ഇടപാട് തല്‍പര കക്ഷികള്‍ തമ്മിലുള്ളതാണെന്നും റിപ്പോര്‍ട്ട് സമര്‍ത്ഥിക്കുന്നു.സിഎംആര്‍എലില്‍ നിന്ന് വ്യക്തിപരമായി വാങ്ങിയ 55 ലക്ഷത്തിന്റെ കാര്യം വീണക്ക് കൃത്യമായി വിശദീകരിക്കാനായില്ലെന്നും റിപ്പോര്‍ട്ട് പറയുന്നു. എക്‌സാലോജിക് കമ്പനി മരവിപ്പിക്കുന്നതിനായി വീണ വിജയന്‍ തെറ്റിദ്ധരിപ്പിച്ചെന്നും റിപ്പോര്‍ട്ടിലുണ്ട്. വിവരങ്ങള്‍ മറച്ചുവച്ചതിനും തെറ്റായ സത്യവാങ്മൂലം നല്‍കിയതിനും വീണാ വിജയനെ പ്രോസിക്യൂട്ട് ചെയ്യണം എന്നും കമ്പനി രജിസ്ട്രാര്‍ ശുപാര്‍ശ ചെയ്തു.

മകൾ വീണയ്ക്കൊപ്പം മുഖ്യമന്ത്രിയുടെ പേരും ROC റിപ്പോർട്ടിൽ പരാമർശിക്കുന്നത് അതീവ ​ഗൗരവകരമാണ്. മുഖ്യമന്ത്രിക്ക് CMRLൽ പരോക്ഷ നിയന്ത്രണമുണ്ടെന്നും KSIDC ക്ക്‌ ഓഹരിയുള്ള കമ്പനിയാണ് CMRL എന്നും ROC റിപ്പോർട്ടിൽ പറയുന്നു.മുഖ്യമന്ത്രി പിണറായി വിജയന്റെ മകൾ വീണാ വിജയന്റെ ഉടമസ്ഥതയിലുള്ള എക്‌സാലോജിക്കും സിഎംആർഎല്ലും തമ്മിലുള്ള ഇടപാടിൽ ദുരൂഹതയെന്ന് രജിസ്ട്രാർ ഓഫ് കമ്പനീസ്(ROC) റിപ്പോർട്ടിൽ വ്യക്തമാക്കിയിരുന്നു.

സിഎംആർഎലിൽ നിന്ന് പണം വാങ്ങിയത് പ്രതിഫലത്തിനാണെന്ന് തെളിയിക്കുന്ന ഒരു രേഖയും എക്‌സാലോജികിന് ഹാജരാക്കാനിയില്ലെന്നും എന്നാൽ വാങ്ങിയ പണത്തിന് ജിഎസ്ടി അടച്ചെന്ന വിവരം എക്‌സാലോജിക് കൈമാറിയെന്നും ബെംഗളൂരു ആർഒസിയുടെ റിപ്പോർട്ട് പറയുന്നു. വിഷയം അഴിമതി നിരോധന നിയമപ്രകാരം അന്വേഷണത്തിനു വിടാമെന്ന് ബെംഗളൂരു ആർഒസി റിപ്പോർട്ടിൽ പറയുന്നു. എക്സാലോജിക്കിനെതിരെ അന്വേഷണം സിബിഐക്കോ ഇഡിക്കോ വിടാമെന്നും ആർഒസി റിപ്പോർട്ടിൽ ചൂണ്ടിക്കാണിച്ചിട്ടുണ്ട്.സിഎംആർഎല്ലുമായിയുളള കരാറിന്റെ വിശദാംശങ്ങൾ എക്‌സാലോജിക്ക് മറച്ചുവച്ചെന്നും റിപ്പോർട്ടിൽ പറയുന്നുണ്ട് സെക്ഷൻ 447, 448 പ്രകാരം നടപടിയെടുക്കാമെന്നും ആർഒസി റിപ്പോർട്ടിൽ വ്യക്തമാക്കിയിട്ടുണ്ട്. പിഴയും തടവ് ശിക്ഷയും ലഭിക്കാവുന്ന വകുപ്പുകളാണ് നടപടി ശുപാർശയിൽ ആർഒസി ചൂണ്ടിക്കാണിച്ചിരിക്കുന്നത്.

അതേസമയം എക്‌സാലോജിക്കിനെതിരെ കേന്ദ്ര എജൻസിയുടെ അന്വേഷണം നേരത്തെ പ്രഖ്യാപിച്ചിരുന്നു. കേന്ദ്ര കോർപറേറ്റ് കാര്യ മന്ത്രാലയത്തിൻ്റേതായിരുന്നു ഉത്തരവ്. വീണാ വിജയൻ്റെ കമ്പനി കൈപ്പറ്റിയ തുകയെ കുറിച്ചാണ് പ്രധാനമായും അന്വേഷിക്കുക. നാല് മാസത്തിനുള്ളിൽ അന്വേഷണം പൂർത്തിയാക്കി റിപ്പോർട്ട് സമർപ്പിക്കണമെന്നും ഉത്തരവിൽ പറയുന്നുണ്ട്.അന്വേഷണത്തിന് മൂന്നംഗ ഉന്നത ഉദ്യോഗസ്ഥ സംഘത്തെയാണ് ചുമതലപ്പെടുത്തിയിരിക്കുന്നത്. കരിമണൽ കമ്പനിയായ സിഎംആർഎല്ലിനെതിരെയും പൊതുമേഖല സ്ഥാപനമായ വ്യവസായ വികസന കോർപറേഷനെതിരെയുമാണ് അന്വേഷണം.

എന്നാല്‍ ഈ ആക്ഷേപം കമ്പനി രജിസ്ട്രാര്‍ മുന്‍പാകെ നല്‍കിയ മൊഴിയില്‍ വീണ നിഷേധിച്ചു. വിവാദം പുറത്ത് കൊണ്ടുവന്ന ആദായ നികുതി വകുപ്പ് ഇടക്കാല തര്‍ക്ക പരിഹാര റിപ്പോര്‍ട്ടിലും മുഖ്യമന്ത്രിയെ ബന്ധപ്പെടുത്തുന്ന പരാമര്‍ശങ്ങള്‍ ഉണ്ടായിരുന്നു. അത് ശരി വെയ്ക്കുന്ന പരാമര്‍ശങ്ങളാണ് കമ്പനി രജിസ്ട്രാറുടെ റിപ്പോര്‍ട്ടിലും ഉള്ളത്.

പൊതുമേഖല സ്ഥാപനമായ കെഎസ്‌ഐഡിസിക്ക് സിഎംആര്‍എലില്‍ 13.4 ശതമാനം ഓഹരിയുണ്ട്. സിഎംആര്‍എല്‍ ബോര്‍ഡില്‍ സ്വാധീനം ചെലുത്താവുന്നവരെയാണ് അവിടെ നിയമിച്ചിട്ടുള്ളത്. എക്‌സാലോജികും സിഎംആര്‍എലുമായി കരാര്‍ ഒപ്പിട്ടകാലത്ത് പിണറായി വിജയനായിരുന്നു മുഖ്യമന്ത്രിയെന്ന് റിപ്പോര്‍ട്ടില്‍ എടുത്തു പറയുന്നുണ്ട്

You might also like

-