രാഹുലിനെ തള്ളി മനോഹർ പരീക്കർ “എന്റെ സുഖ വിവരമറിയാൻ സന്ദർശിച്ചതിൽ താങ്കളോട് എനിക്ക് നന്ദിയുണ്ട്. പക്ഷേ അതിനു ശേഷമുള്ള മാദ്ധ്യമ വാർത്തകൾ എനിക്ക് ബുദ്ധിമുട്ടുണ്ടാക്കി”
“യാതൊരു മുന്നറിയിപ്പുമില്ലാതെയാണ് താങ്കളെന്നെ കാണാൻ വന്നത്. കക്ഷി രാഷ്ട്രീയത്തിനുപരിയായി ആരോഗ്യകരമായ ഒരു ബന്ധമാണ് ഇന്ത്യയിൽ രാഷ്ട്രീയ നേതാക്കൾ തമ്മിലുള്ളത്. എന്റെ സുഖ വിവരമറിയാൻ സന്ദർശിച്ചതിൽ താങ്കളോട് എനിക്ക് നന്ദിയുണ്ട്. പക്ഷേ അതിനു ശേഷമുള്ള മാദ്ധ്യമ വാർത്തകൾ എനിക്ക് ബുദ്ധിമുട്ടുണ്ടാക്കി. റഫേൽ ഇടപാടിൽ എനിക്കൊന്നുമറിയില്ലെന്ന് പറഞ്ഞതായി താങ്കൾ പ്രസ്താവന നടത്തിയത് മാദ്ധ്യമങ്ങളിലൂടെ ഞാൻ വായിച്ചു.
പനജി : രാഹുൽ ഗാന്ധിയെ രൂക്ഷമായി വിമർശിച്ച് ഗോവ മുഖ്യമന്ത്രി മനോഹർ പരീക്കർ . പരീക്കറിന് റഫേൽ ഇടപാടിനെക്കുറിച്ച് ഒന്നുമറിയില്ലെന്ന് പറഞ്ഞതായുള്ള രാഹുലിന്റെ പ്രസ്താവനയെ തുടർന്നാണ് മനോഹർ പരീക്കർ കത്തിലൂടെ പ്രതിഷേധം അറിയിച്ചത്. അസുഖം മൂലം വിശ്രമിക്കുന്ന മനോഹർ പരീക്കറിനെ സന്ദർശിച്ചതിനു ശേഷം പങ്കെടുത്ത പരിപാടിയിലായിരുന്നു രാഹുലിന്റെ പരാമർശം.
സുഖവിവരം അറിയാൻ എത്തിയതിനെ രാഷ്ട്രീയ നേട്ടത്തിനുപയോഗിക്കരുത്. റഫേലിനെക്കുറിച്ച് താങ്കളുമായി യാതൊന്നും സംസാരിച്ചിട്ടില്ല. രാഷ്ട്രീയ നേട്ടത്തിനു വേണ്ടി സൗഹൃദ സന്ദർശനത്തെ ഉപയോഗിച്ചത് തന്നെ നിരാശനാക്കുന്നുവെന്നും മനോഹർ പരീക്കർ രാഹുലിനുള്ള കത്തിൽ വ്യക്തമാക്കുന്നു .“യാതൊരു മുന്നറിയിപ്പുമില്ലാതെയാണ് താങ്കളെന്നെ കാണാൻ വന്നത്. കക്ഷി രാഷ്ട്രീയത്തിനുപരിയായി ആരോഗ്യകരമായ ഒരു ബന്ധമാണ് ഇന്ത്യയിൽ രാഷ്ട്രീയ നേതാക്കൾ തമ്മിലുള്ളത്. എന്റെ സുഖ വിവരമറിയാൻ സന്ദർശിച്ചതിൽ താങ്കളോട് എനിക്ക് നന്ദിയുണ്ട്. പക്ഷേ അതിനു ശേഷമുള്ള മാദ്ധ്യമ വാർത്തകൾ എനിക്ക് ബുദ്ധിമുട്ടുണ്ടാക്കി. റഫേൽ ഇടപാടിൽ എനിക്കൊന്നുമറിയില്ലെന്ന് പറഞ്ഞതായി താങ്കൾ പ്രസ്താവന നടത്തിയത് മാദ്ധ്യമങ്ങളിലൂടെ ഞാൻ വായിച്ചു.
വിലകുറഞ്ഞ രാഷ്ട്രീയ താത്പര്യത്തോടെ താങ്കളീ സന്ദർശനം ഉപയോഗിച്ചത് എന്നെ വിഷമിപ്പിക്കുന്നു. അഞ്ചുമിനുട്ട് സന്ദർശനത്തിനിടെ ഞാനോ താങ്കളോ റഫേലിനെ പറ്റി ഒന്നും സംസാരിച്ചിട്ടില്ല. ഒരു പരാമർശം പോലുമുണ്ടായില്ല.ദേശ സുരക്ഷയ്ക്ക് പ്രഥമ പരിഗണന കൊടുത്ത് എല്ലാ നടപടിക്രമങ്ങളും പൂർത്തിയാക്കിയാണ് സർക്കാരുകൾ തമ്മിലുള്ള കരാർ പൂർത്തിയാക്കിയത്. ഇത് ഞാൻ നേരത്തെയും പറഞ്ഞിട്ടുണ്ട് . വീണ്ടും ആവർത്തിക്കുന്നു.
രാഷ്ട്രീയ നേട്ടത്തിനു വേണ്ടി ഈ സന്ദർശനം ഉപയോഗിച്ചതു താങ്കളുടെ ഈ സുഖ വിവരമന്വേഷിക്കലിൽ എത്രമാത്രം ആത്മാർത്ഥതയുണ്ടെന്ന സംശയമുളവാക്കുന്നു. മരണത്തിനു പോലും കാരണമായേക്കാവുന്ന രോഗത്തെ നേരിടുകയാണ് ഞാൻ . എന്റെ പരിശീലനവും ആദർശ ശക്തിയുമാണ് രോഗത്തെ പ്രതിരോധിക്കാൻ സഹായിക്കുന്നത്. എല്ലാ പ്രതിസന്ധികൾക്കിടയിലും എന്റെ സംസ്ഥാനത്തെയും ജനങ്ങളേയും സേവിക്കാൻ ഞാൻ ആഗ്രഹിക്കുന്നുണ്ട്. താങ്കളുടെ സന്ദർശനവും ആശംസകളും അതിനുള്ള കരുത്ത് എനിക്ക് തരുമെന്ന് പ്രതീക്ഷിച്ചു. പക്ഷേ ഞാനൊരിക്കലും കരുതിയില്ല താങ്കൾക്ക് ഇങ്ങനെ ചില ദുരുദ്ദേശ്യമുണ്ടായിരുന്നെന്ന്. “