പ്രകൃതിദുരന്തം: കേന്ദ്രം സംഘംഇടുക്കിയിൽ സന്ദർശനം നടത്തി ചെറുതോണി

11 അംഗ കേന്ദ്ര സംഘത്തിന്റെ ടീം ലീഡറായ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിലെ സ്പെഷൽ സെക്രട്ടറി ബി.ആർ ശർമ്മയും ആഭ്യന്തര മന്ത്രാലയത്തിലെ ജോയിന്റ് സെക്രട്ടറി എ.വി ധർമ്മ റെഡ്ഢിയുമടങ്ങുന്ന ടീം ഇടുക്കി ജില്ലയിലെ ദുരന്ത ബാധിത പ്രദേശങ്ങൾ സന്ദർശിച്ചത്

0

:സംസ്ഥാനത്തെ പ്രകൃതിദുരന്ത – പ്രളയബാധിത പ്രദേശങ്ങൾ സന്ദർശിച്ച് നാശനഷ്ടങ്ങൾ വിലയിരുത്താൻ എത്തിയ കേന്ദ്ര സംഘം ഇടുക്കി ജില്ലയിൽ വ്യാപകമായ ഉരുൾപൊട്ടലും മണ്ണിടിച്ചിലുമുണ്ടായ വിവിധ പ്രദേശങ്ങൾ സന്ദർശിച്ച് ദുരന്തത്തിന്റെ വ്യാപ്തി വിലയിരുത്തി.  രാവിലെ കലക്ടറേറ്റിൽ ജില്ലാ കലക്ടറും വിവിധ വകുപ്പുകളിലെ ജില്ലാ തല ഓഫീസർമാരുമായി പ്രാഥമിക ചർച്ചകൾക്കും ജില്ലയിൽ ഉണ്ടായ പ്രകൃതിദുരന്തങ്ങളുടെ ദൃശ്യങ്ങൾ അടക്കമുള്ള റിപ്പോർട്ടുകൾ വിലയിരുത്തിയ ശേഷമാണ് കേരളം സന്ദർശിക്കുന്ന 11 അംഗ കേന്ദ്ര സംഘത്തിന്റെ ടീം ലീഡറായ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിലെ സ്പെഷൽ സെക്രട്ടറി ബി.ആർ ശർമ്മയും ആഭ്യന്തര മന്ത്രാലയത്തിലെ ജോയിന്റ് സെക്രട്ടറി എ.വി ധർമ്മ റെഡ്ഢിയുമടങ്ങുന്ന ടീം ഇടുക്കി ജില്ലയിലെ ദുരന്ത ബാധിത പ്രദേശങ്ങൾ സന്ദർശിച്ചത്. ചെറുതോണി ടൗൺ, പെരുങ്കാല, കരിമ്പൻ പാലം, ഉപ്പുതോട്, പന്നിയാർ ഹൈഡ്രോ ഇലക്ട്രിക് പ്രൊജക്ട്, പന്നിയാർകുട്ടി, പൊൻമുടി എസ് വളവ്, എല്ലക്കൽ, പള്ളിവാസൽ, മൂന്നാർ മേഖലയിൽ ഉരുൾപൊട്ടലും മണ്ണിടിച്ചിലുമുണ്ടായ സ്ഥലങ്ങളിലും കേന്ദ്ര സംഘാംഗങ്ങൾ സന്ദർശിച്ചു പൊതു സ്ഥാപനങ്ങൾക്കും നിർമ്മിതികൾക്കുമുണ്ടായ നാശ നഷ്ടങ്ങൾ വിലയിരുത്തി.

കേന്ദ്ര സംഘത്തോടൊപ്പം ജില്ലാ കലക്ടർ ജീവൻ ബാബു.കെ, ആർ.ഡി.ഒ എം.പി വിനോദ് ,വിവിധ വകുപ്പുകളിലെ ജില്ലാതല ഓഫീസർമാർ തുടങ്ങിയവർ അനുഗമിച്ചു. ഇന്ന് (22) രാവിലെ കേന്ദ്ര സംഘം കോട്ടയത്തേക്ക് തിരിക്കും. ഇന്ന് (21) മുതൽ 24 വരെ നാലു ടീമുകളായി സംസ്ഥാനത്തെ 12 ജില്ലകൾ സന്ദർശിക്കുന്ന കേന്ദ്ര സംഘം 24 ന് മുഖ്യമന്ത്രിയും മന്ത്രിമാരും ഉന്നത ഉദ്യോഗസ്ഥരുമായി ചർച്ചകൾക്ക് ശേഷം മടങ്ങും.

You might also like

-