നിരോധനാജ്ഞ ലംഘനം യു.ഡി.എഫ് നേതാക്കൾക്കെതിരെ കേസ്സ്

പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, മുൻ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, എം.കെ മുനീര്‍ തുടങ്ങിയ നേതാക്കള്‍ക്കെതിരെയാണ് കേസ്.

0

പത്തനംതിട്ട :നിലയ്ക്കലിൽ നിരോധനാജ്ഞ ലംഘിച്ച കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരെ പൊലീസ് കേസെടുത്തു. നിലയ്ക്കലിലും പമ്പയിലുമാണ് പ്രതിപക്ഷം നിരോധനാജ്ഞ ലംഘിച്ച് പ്രതിഷേധം രേഖപ്പെടുത്തിയത്. യുഡിഎഫിന്‍റെ ഒന്‍പത് നേതാക്കളും അമ്പതോളം പ്രവര്‍ത്തകരുമാണ് നിലയ്ക്കലിലെത്തിയത്. . പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, മുൻ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, എം.കെ മുനീര്‍ തുടങ്ങിയ നേതാക്കള്‍ക്കെതിരെയാണ് കേസ്. എസ്.പി ഹരിശങ്കറാണ് ഇക്കാര്യം അറിയിച്ചത്. നേരത്തെ നിരോധനാജ്ഞ ലംഘിച്ചവര്‍ക്കെതിരെ പൊലീസ് കേസെടുത്തിരുന്നു.

നിലക്കൽ യു ഡി ഫ്സി സമരത്തിന്റെ .സി.ടി.വി ദൃശ്യങ്ങളടക്കം പൊലീസ് പരിശോധിക്കും. പമ്പയിൽ സന്ദര്‍ശനം നടത്തിയ യു.ഡി.എഫ് സംഘം ഇന്ന് ഒരു മണിയോടെ പ്രതിഷേധം അവസാനിപ്പിച്ച് മടങ്ങിയിരുന്നു. രാവിലെ നിലയ്ക്കലിലെത്തിയ യു.ഡി.എഫ് നേതാക്കള്‍ നിരോധനാജ്ഞ ലംഘിച്ച് പ്രതിഷേധ ധര്‍ണ നടത്തിയിരുന്നു.

ശബരിമലയിൽ ഗുണ്ടാരാജാണ് നടപ്പിലാക്കുന്നതെന്നും നിരോധനാജ്ഞ എത്രയും പെട്ടെന്ന് പിന്‍വലിക്കണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു. നിരോധനാജ്ഞ യു.ഡി.എഫ് ലംഘിച്ചെന്നും ചെന്നിത്തല വ്യക്തമാക്കി. സന്നിധാനത്തേക്ക് പോയി ഭക്തരെ ബുദ്ധിമുട്ടിക്കാനില്ല. ശബരിമലയിലെ വരുമാനം കുറഞ്ഞാല്‍ ദേവസ്വംബോര്‍ഡിന് കീഴിലുള്ള 1400 ക്ഷേത്രങ്ങള്‍ തകരുമെന്നും ചെന്നിത്തല പമ്പയില്‍ പറഞ്ഞു.

യു ഡി ഫ്ഗ നേതാക്കൾ വര്‍ണറെ കണ്ട് ശബരിമലയിലെ സ്ഥിതി വിവരങ്ങൾ അറിയിക്കുമെന്ന് നേതാക്കൾ വ്യക്തമാക്കി . യു.ഡി.എഫ് കണ്‍വീനറായ ബെന്നി ബഹനാന്‍, പി.ജെ ജോസഫ്, ജോണി നെല്ലൂര്‍, എന്‍.കെ പ്രേമചന്ദ്രന്‍, സി.പി ജോണ്‍, ജി. ദേവരാജന്‍ എന്നിവരും പ്രവര്‍ത്തകരുമാണ് പമ്പയിലെത്തിയത്.
നേരത്തെ നിലയ്ക്കലിലെ പ്രതിഷേധത്തിന് ശേഷം പമ്പയിലെത്തിയും യു ഡി എഫ് നേതാക്കൾ പ്രതിഷേധിച്ചു. പമ്പയിലെ ഗണപതി ക്ഷേത്രത്തിന് മുന്നിൽ കുത്തിയിരുന്ന് മുദ്രാവാക്യം മുഴക്കി. അറസ്റ്റ് വരിക്കാൻ തയ്യാറായ നേതാക്കളെ എസ് പി യതീഷ് ചന്ദ്രയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം അനുനയിപ്പിച്ച് അയക്കുകയായിരുന്നു.

You might also like

-