കോവിഡിനെ പ്രതിരോധിക്കാൻ ഗോമൂത്രം കുടിച്ചാൽ മതി “താൻ ഊർജസ്വലനായി ഇരിക്കുന്നതിന്റെ രഹസ്യം ഗോമൂത്രമാണ് “യു പി ബി ജെ പി എം എൽ എ
കോവിഡിനെ പ്രതിരോധിക്കാൻ ഗോമൂത്രത്തിന് കഴിയുമെന്നാണ് സുരേന്ദ്ര സിങ് പറയുന്നത്. ദിവസവും 18 മണിക്കൂർ ജനങ്ങൾക്ക് വേണ്ടി പ്രവർത്തിക്കുന്ന താൻ ഊർജസ്വലനായി ഇരിക്കുന്നതിന്റെ രഹസ്യം ഗോമൂത്രമാണെന്നാണ് എം എൽ എ വിഡിയോയിൽ അവകാശപെടുന്നുണ്ട്.
ലഖ്നൗ: കോവിഡ് രണ്ടാം തരംഗം രാജ്യത്ത് രൂക്ഷമായി വ്യാപിച്ചു കൊണ്ടിരിക്കുകയും പ്രതിദന കോവിദഃ മരണം നാലായിരം കടക്കുമ്പോഴും . നിരവധിപേർ ചിക്ത്സയും ഓക്സിജൻ കിട്ടാതെയും മരിച്ചു വീഴുന്നതിനിടയിൽ . ഉത്തരപ്രദേശത്തിൽ കോവിഡിനെ പ്രതിരോധിക്കാൻ ഗോമൂത്രം കുടിക്കാൻ ജനങ്ങളെ ആ ഹ്വാനം ചെയ്തിരിക്കുകയാണ് മോദി ഭക്തനായ ഒരു ബി ജെ പി എം എൽ എ .ഉത്തർ പ്രദേശിലെ ബല്ലിയ ജില്ലയിലെ ബൈരിയ നിയോജക മണ്ഡലത്തിലെ എം എൽ എ ആയ സുരേന്ദ്ര സിംഗ് ആണ് കോവിഡിനെ പ്രരോധിക്കാൻ ഗോമൂത്രം കുടിക്കാൻ ആ ഹ്വാനം ചെയ്തിരിക്കുന്നത് .കോവിഡിനെ ചെറുക്കൻ എങ്ങനെ ഗോമൂത്രം സേവിക്കാം എന്നത് കാണിച്ചു തരുന്ന സുരേന്ദ്ര സിങ്ങിന്റെ വീഡിയോയും സമൂഹമാധ്യമങ്ങളിൽ വൈറലായി.
BJP Baliya MLA surendra singh is advising people to have Gaumutra (Cow Urine ) for Corona treatment #Corona #मोदी_इस्तीफा_दो #Coronil pic.twitter.com/LPC8p35QDh
— Aditya Bidwai (@AdityaBidwai) May 7, 2021
കോവിഡിനെ പ്രതിരോധിക്കാൻ ഗോമൂത്രത്തിന് കഴിയുമെന്നാണ് സുരേന്ദ്ര സിങ് പറയുന്നത്. ദിവസവും 18 മണിക്കൂർ ജനങ്ങൾക്ക് വേണ്ടി പ്രവർത്തിക്കുന്ന താൻ ഊർജസ്വലനായി ഇരിക്കുന്നതിന്റെ രഹസ്യം ഗോമൂത്രമാണെന്നാണ് എം എൽ എ വിഡിയോയിൽ അവകാശപെടുന്നുണ്ട്. ഗോമൂത്രം എങ്ങനെയാണ് കുടിക്കേണ്ടതെന്നും സോഷ്യൽ മീഡിയയിൽ പങ്കുവച്ച വീഡിയോയിൽ അദ്ദേഹം വിശദികരിക്കുന്നുണ്ട്.രാവിലെ എഴുന്നേറ്റതിനു ശേഷം വെറും വയറ്റിൽ രണ്ടോ മൂന്നോ സ്പൂൺ ഗോമൂത്രം വെള്ളം ചേർത്ത് കുടിക്കണമെന്നാണ് സുരേന്ദ്ര സിങ് പറയുന്നത്. ഗോമൂത്രം കുടിച്ചതിനു ശേഷം അരമണിക്കൂർ വേറൊന്നും കഴിക്കരുതെന്നും അദ്ദേഹം പറയുന്നു.
#WATCH | BJP MLA Surendra Singh in UP's Ballia claimed drinking cow urine has protected him from coronavirus. He also recommended people to 'drink cow urine with a glass of cold water'. (07.05)
(Source: Self made video) pic.twitter.com/C9TYR4b5Xq
— ANI UP (@ANINewsUP) May 8, 2021
കോവിഡിനെ മാത്രമല്ല ഹൃദ്രോഗത്തെ വരെ ചെറുക്കാൻ ഇതിന് കഴിയുമെന്നാണ് സുരേന്ദ്രയുടെ കണ്ടെത്തൽ.തന്റെ വീഡിയോ ലോകം മുഴുവൻ പ്രചരിപ്പിക്കണമെന്നും അദ്ദേഹം നിർദ്ദേശിക്കുന്നുണ്ട്. അങ്ങനെ കോവിഡിൽ നിന്ന് എല്ലാവരും മുക്തി നേടണമെന്നും അദ്ദേഹം ആവശ്യപ്പെടുന്നു. എന്നാൽ, സുരേന്ദ്ര സിംഗിന്റെ ഈ വീഡിയോയ്ക്ക് എതിരെ കനത്ത വിമർശനമാണ് ഉയരുന്നത്.മുൻപ് ബി ജെ പി നേതാക്കൾ ഗോമൂത്ര സേവാ നടത്തിയത് വിവാദമായിരുന്നു .