“പൊള്ളിക്കുന്ന പ്രാണി വിലസുന്നു” പത്തനംതിട്ടയിൽ ആസിഡ് ഫ്ലൈ ആക്രമണം രൂഷം
പെഡ്രിന്‍ (pederin) ദേഹത്ത് വീണാൽ ഈ ഭാഗം തീ പൊള്ളലേറ്റപോലെ ചുവന്നു തടിക്കുയും വേദനയും കടിയും അനുഭപ്പെടുകയുംചെയ്യും . രാസവസ്തു വീണ ഭാഗം ദിവസങ്ങളോളം തടിച്ചു പൊന്തുകയും പിന്നീട് തടിച്ചു പൊന്തതിയ ഭാഗം കറുത്തപാടുകയി അവശേഷിക്കുയും ചെയ്യും .
പത്തനംതിട്ട : പത്തനംതിട്ട ജില്ലയിൽ ആസിഡ് ഫ്ലൈ ആക്രമണം രൂക്ഷമാകുന്നു . ജില്ലയിൽ തിരുവല്ല മേഖലയിലാണ് ആസിഡ് ഫ്ലയുടെ ആക്രമണം രൂക്ഷമായിട്ടുള്ളത് . സന്ധ്യാസമയങ്ങളിൽ ലൈറ്റ് തെളിയിക്കുന്ന സമയത്തു മുറിക്കുള്ളിൽ പ്രവേശിക്കുന്ന ഈ കീടം ആളുകളെ സ്പര്ശിക്ക വഴി പെഡ്രിന്‍ (pederin) എന്ന രാസവസ്തു ശരീരത്തിലേക്ക് വിസർജ്ജിക്കുകയുമാണ് ചെയ്യുന്നത് . പെഡ്രിന്‍ (pederin) ദേഹത്ത് വീണാൽ ഈ ഭാഗം തീ പൊള്ളലേറ്റപോലെ ചുവന്നു തടിക്കുയും വേദനയും കടിയും അനുഭപ്പെടുകയുംചെയ്യും . രാസവസ്തു വീണ ഭാഗം ദിവസങ്ങളോളം തടിച്ചു പൊന്തുകയും പിന്നീട് തടിച്ചു പൊന്തതിയ ഭാഗം കറുത്തപാടുകയി അവശേഷിക്കുയും ചെയ്യും .കീടത്തിൽ നിന്ന് പുറന്തള്ളുന്ന കോയിലോമിക് ദ്രാവകത്തിൽ നിന്ന് പെഡെറിനുമായുള്ള ചർമ്മ സമ്പർക്കം പെഡെറസ്ഡെർമാറ്റിറ്റിസിന് കാരണമാകുന്നു.കീടവുമായുള്ള സമ്പർഗ്ഗത്തിന്റെയും സമയ ദൈർഘ്യവും അനുസരിച്ച് ചെറിയ ക്ഷതം മുതൽ കഠിനമായ പൊള്ളൽവരെ സംഭവിക്കുന്നു. തിരുവല്ല ടൗണിനോട് ചേർന്നുള്ള വനിതാ ഹോസ്റ്റലിൽ നിരവധിപേർക്ക് ആസിഡ് ഫ്ലൈ ആക്രമണമുണ്ടായി നിരവധി കുട്ടികളെ ഈ കീടംഅക്രമിച്ചതോടെ അധികൃതർ താത്കാലികമായി ഹോസ്റ്റൽ അടച്ചു പുട്ടിരിക്കുകയാണ്.
എന്താണ് ആസിഡ് ഫ്ലൈ ?
വണ്ടുകളുടെ (Coleoptera/Beetles) വര്‍ഗ്ഗത്തില്‍ പെടുന്ന ഷഡ്പദങ്ങളാണ് ഈ പ്രതിഭാസത്തിനു കാരണം. ഏകദേശം 4 ലക്ഷത്തോളം സ്പീഷിസുകള്‍ ഈ വര്‍ഗ്ഗത്തില്‍ ഉള്‍പ്പെടുന്നു.
ഇതില്‍ മനുഷ്യശരീരത്തില്‍ കുമിളകള്‍/പൊള്ളല്‍ ഉണ്ടാക്കുന്ന പ്രധാന സ്പീഷിസുകളെ പരിചയപ്പെടാം:
റോവ് ബീറ്റില്‍ (Rove beetles)
ഈ വണ്ടുകളുടെ ശരീരത്തില്‍ പെഡ്രിന്‍ (pederin) എന്ന രാസവസ്തു ഉണ്ട്. ഈ രാസവസ്തു ചര്‍മ്മത്തില്‍ പുരണ്ടാല്‍ ചര്‍മകോശങ്ങളെ നശിപ്പിച്ചു പൊള്ളല്‍ ഉണ്ടാക്കുന്നു. അതിനാല്‍ ഈ രോഗം പെട്രസ് ഡെര്‍മറ്റൈറ്റിസ് (Paederus dermatitis) എന്നറിയപ്പെടുന്നു. പെഡ്രിനുമായി സമ്പര്‍ക്കത്തില്‍ വന്നു 24-72 മണിക്കൂറിനകം നീറ്റലും പൊള്ളലും ഉണ്ടാകുന്നു. ലക്ഷണങ്ങള്‍ പ്രത്യക്ഷപ്പെടാന്‍ ചെറിയ കാലതാമസം ഉണ്ടാകുന്നതിനാലും, പ്രാണി വളരെ ചെറുതായതിനാലും പൊള്ളലിനു കാരണമായി ആരും തന്നെ ഇവയെ ചൂണ്ടി കാണിക്കാറില്ല. ഇത്തരം പ്രാണികള്‍ കൂടുതലായി കണ്ടു വരുന്ന ചില പ്രദേശങ്ങളില്‍ ഈ പ്രശ്‌നം പൊട്ടിപ്പുറപ്പെട്ട് കാണാറുണ്ട്.
ബ്ലിസ്റ്റര്‍ ബീറ്റില്‍ / ഓയില്‍ ബീറ്റില്‍ (Blister beetle / Oil beetle )
ഈ വിഭാഗത്തിലെ പ്രാണികളില്‍ അടങ്ങിയിട്ടുള്ള കാന്തരിഡിന്‍ (cantharidin) എന്ന രാസവസ്തുവാണ് പൊള്ളലിന് കാരണം. സ്പാനിഷ് ഫ്‌ലൈ ഒരു ഉദാഹരമാണ്. കാന്തരിഡിന്‍ ചര്‍മത്തില്‍ പറ്റി 18-24 മണിക്കൂറിനു ശേഷമാണ് ലക്ഷണങ്ങള്‍ കണ്ടു തുടങ്ങുക. പൊള്ളലിന്റെ തീവ്രത പെട്രസ് ഡെര്‍മറ്റൈറ്റിസിനെ അപേക്ഷിച്ചു കുറവാണ്. കുറച്ചു കൂടി നേരത്തെ ലക്ഷണങ്ങള്‍ കാണിക്കുന്നത് കൊണ്ടും പ്രാണി താരതമ്യേന വലുതായതു കൊണ്ടും ഇവയെ കണ്ടെത്താന്‍ സാധിക്കാറുണ്ട്.
ഈഡിമെരിഡെ (Oedemeridae)
തെങ്ങിനെ ആക്രമിക്കുന്ന ചെല്ലികള്‍ (Coconut beetle) ഈ വിഭാഗത്തില്‍ പെടുന്നു.
ഡാര്‍ക്ലിങ് ബീറ്റില്‍ (Darkling beetles)
കോട്ടെരുമ, ഓട്ടെരുമ, ഓലച്ചാത്തന്‍, ഓലപ്രാണി, കരിഞ്ചെള്ള് എന്നിങ്ങനെ പല പേരുകളില്‍ അറിയപ്പെടുന്ന മുപ്ലി വണ്ട് ഈ കുടുംബത്തിലെ അംഗമാണ്.
ലക്ഷണങ്ങള്‍
മഴക്കാലത്താണ് സാധാരണയായി കണ്ടു വരുന്നത്.
പ്രാണിയുമായുള്ള സമ്പര്‍ക്കം പലപ്പോഴും രാത്രി ഉറക്കത്തില്‍ സംഭവിക്കുന്നത് നമ്മള്‍ അറിയാറില്ല, രാവിലെ ഉറക്കമെഴുന്നേല്‍ക്കുമ്പോഴാണ് നീറ്റലും പുകച്ചിലും, ഒപ്പം തീക്കൊള്ളി കൊണ്ടു വരഞ്ഞത് പോലെയുള്ള പൊള്ളല്‍ പാടുകളും കാണപ്പെടുന്നു.
നൈജീരിയയില്‍ ഇത് ഉറക്കം ഉണര്‍ന്നു കാണുന്ന എന്ന് അര്‍ഥം വരുന്ന ‘wake and see’ എന്നും തുര്‍ക്കിയില്‍ ‘night burn’ എന്നും അറിയപ്പെടുന്നു.
പ്രാണിയെ ഉറക്കത്തില്‍ നമ്മളറിയാതെ ഞെരിച്ചു കൊല്ലുകയോ, പ്രാണി സ്വയം സ്രവങ്ങള്‍ പുറപ്പെടുവിക്കുകയോ ചെയ്യുന്നു.
ഇത്തരത്തില്‍ പുറത്തു വരുന്ന പ്രാണിയുടെ ശരീരസ്രവങ്ങള്‍ പറ്റിയ ശരീരഭാഗങ്ങളില്‍ അതെ മാതൃകയില്‍ വരകളായി പൊള്ളല്‍ കാണപ്പെടുന്നു.
മുഖം, കഴുത്ത്, കൈകാലുകള്‍ തുടങ്ങി പുറമെ കാണുന്ന ശരീരഭാഗങ്ങളിലാണ് ഇത്തരം പൊള്ളല്‍ സാധാരണ കാണാറ്.
ശരീരത്തിന്റെ മടക്കുകളില്‍, എതിരെയുള്ള ചര്‍മത്തിലേക്കും സ്രവം പറ്റുന്നതിനാല്‍ സമാനമായ പൊള്ളല്‍ അവിടെയും കണ്ടു വരുന്നു, ഇതിനെ കിസ്സിങ് ലീഷന്‍ (kissing lesion) എന്ന് വിളിക്കാം.
കൈകളോ, വസ്ത്രങ്ങളോ പുതപ്പോ വഴി സ്രവങ്ങള്‍ പറ്റിയാല്‍ മറ്റു ശരീരഭാഗങ്ങളിലും പൊള്ളലുണ്ടാകാം.
ചുരുക്കം ചിലരില്‍ പൊള്ളലിനോടൊപ്പം പനി, സന്ധി വേദന, ഛര്‍ദി എന്നീ ലക്ഷണങ്ങളും കണ്ടു വരാറുണ്ട്.
ചികിത്സ
മിക്കവാറും രോഗികളില്‍, പൊള്ളല്‍ കുറച്ചു ദിവസത്തിനകം ചികിത്സ കൂടാതെ തന്നെ ഭേദമാകുന്നു, എന്നാല്‍ കറുത്ത കലകള്‍ അവശേഷിപ്പിച്ചേക്കാം.
ലക്ഷണങ്ങളുടെ തീവ്രത അനുസരിച്ചു, ചൊറിച്ചിലും പുകച്ചിലും അകറ്റാനുള്ള ആന്റിഹിസ്റ്റമിന്‍ ഗുളികകള്‍, ആന്റിബയോടിക്, സ്റ്റിറോയ്ഡ് ലേപനങ്ങള്‍/ഗുളികകള്‍ എന്നിവ ഉപയോഗിക്കേണ്ട സന്ദര്‍ഭങ്ങളും ഉണ്ടാകാം.
പ്രതിരോധം പ്രാണി നിയന്ത്രണം
പ്രാണികളുടെ വാസസ്ഥലമായ ചുറ്റുവട്ടത്തുള്ള കാടും പടലും വെട്ടി വൃത്തിയാക്കണം.
മാലത്തിയോണ്‍, പൈറിത്രോയിഡ് പോലെയുള്ള കീടനാശിനി സ്‌പ്രേകള്‍ ഉപയോഗിക്കാവുന്നതാണ്.
പ്രാണിയും മനുഷ്യരുമായുള്ള സമ്പര്‍ക്കം കുറയ്ക്കുക
ഇത്തരം വണ്ടുകള്‍ വെളിച്ചം ഇഷ്ടപ്പെടുന്നതിനാല്‍ വീടുകളില്‍ സന്ധ്യക്ക് വൈദ്യുതി വിളക്കുകള്‍ തെളിയിക്കുന്നതിന് മുന്‍പ് തന്നെ ജനലുകളും വാതിലുകളും അടയ്ക്കുക.
ഏറ്റവും അത്യാവശ്യമുള്ള ഇടങ്ങളില്‍ മാത്രം വൈദ്യുതി വിളക്കുകള്‍ തെളിയിക്കുക.
ജനലുകള്‍ വാതിലുകള്‍ വെന്റിലേറ്ററുകള്‍ എന്നിവയ്‌ക്കൊക്കെ നെറ്റ് അടിക്കാവുന്നതാണ്.
പശ ഉപയോഗിച്ചുള്ള ഗ്ലു ട്രാപ്പുകളും, അള്‍ട്രാ വയലറ്റ് രശ്മികള്‍ പുറപ്പെടുവിക്കുന്ന കറണ്ട് കൊണ്ടു പ്രാണികളെ കൊല്ലുന്ന മെഷീനുകളും വിപണിയില്‍ ലഭ്യമാണ്.
പ്രാണി ശല്യം കലശലായ സ്ഥലത്തു ജോലി ചെയ്യേണ്ട സാഹചര്യങ്ങളില്‍ റിപ്പല്ലന്റ് ക്രീമുകളും, ദേഹം മുഴുവന്‍ മൂടുന്ന വസ്ത്രങ്ങളും, കഴിയുമെങ്കില്‍ കണ്ണടയും ഗ്ലൗസും ഷൂസും ഉപയോഗിക്കാം.
പ്രാണി ശരീരവുമായി സമ്പര്‍ക്കത്തില്‍ വന്ന ശേഷം പ്രാണിയെ ശരീരത്തു കാണാന്‍ ഇടയായാല്‍ ഞെരിക്കാതെ സാവധാനം ഊതിയോ പേപ്പറോ മറ്റോ ഉപയോഗിച്ചു തട്ടിയോ അകറ്റാം.
അറിയാതെ പ്രാണിയെ ഞെരിച്ചു പോയെങ്കില്‍, ഉടന്‍ തന്നെ സോപ്പും വെള്ളവും ഉപയോഗിച്ച് കഴുകുക.
തണുത്ത വെള്ളം തുണിയില്‍ മുക്കി പിടിക്കുന്നത് പുകച്ചിലും ചൊറിച്ചിലും കുറയാന്‍ സഹായിക്കും.
ചൊറിഞ്ഞു പൊട്ടിക്കാതിരിക്കാന്‍ ശ്രദ്ധിക്കുക.
കണ്ണുകളില്‍ സ്രവങ്ങള്‍ പറ്റിയാല്‍ ധാരാളം വെള്ളം ഉപയോഗിച്ച് കഴുകിയ ശേഷം താമസിയാതെ വൈദ്യസഹായം തേടുക.