പുതിയ വ്യവസായ വാണിജ്യ തുടങ്ങാനുള്ള നടപടികൾ ലഘൂകരിക്കും : മന്ത്രി എ സി മൊയ്‌തീൻ

പരിസ്ഥിതി സൗഹൃദവും മലിനീകരണം കുറഞ്ഞതുമായ വ്യവസായങ്ങൾക്ക് മുൻ‌തൂക്കം നൽകും.

0

തിരുവന്തപുരം :കേരളത്തിൽ വ്യവസായം തുടങ്ങാനുള്ള അന്തരീക്ഷം; കേരള വ്യവസായ വാണിജ്യ നയം 2018 അവതരിപ്പിച്ചുകൊണ്ട് വ്യവസായ വകുപ്പ് മന്ത്രി എ.സി മൊയ്‌ദീൻ അഭിപ്രായപ്പെട്ടു. 10 ശതമാനം വളർച്ചാ നിരക്ക് കൈവരിക്കുന്ന തരത്തിൽ ഉൽപ്പാദന സാഹചര്യങ്ങളിൽ മാറ്റം വരുത്തും. തൊഴിലന്വേഷകരിൽനിന്നും തൊഴിൽദാതാക്കളുടെ ഒരു പുതിയ തലമുറയെ സൃഷ്ട്ടിക്കും. പ്രിൻസിപ്പൽ സെക്രെട്ടറി ഇൻഡസ്ട്രീസ് കെ ഇളങ്കോവൻ ഐ.എ.എസ്, കെ.എസ് .ഐ . ഡി.സി ഡയറക്ടർ എം. ബീന ഐ.എ.എസ്, വ്യവസായ വാണിജ്യ വകുപ്പ് ഡയറക്ടർ ബിജു കെ ഐ.എ.എസ് തുടങ്ങിയവർ പങ്കെടുത്തു. വ്യവസായ വാണിജ്യ നയം ലക്ഷ്യങ്ങൾ. പരിസ്ഥിതി സൗഹൃദവും മലിനീകരണം കുറഞ്ഞതുമായ വ്യവസായങ്ങൾക്ക് മുൻ‌തൂക്കം നൽകും. നിലവിലെ വ്യവസായങ്ങൾ ശക്ത്തിപ്പെടുത്തും. പൊതുമേഖലാ സ്ഥാപനങ്ങളുടെ വികസനവും പുനരുജ്ജീവിപ്പിക്കലും. ലാഭത്തിന്റെ അടിസ്ഥാനത്തിൽ ജീവനക്കാർക്ക് പങ്കാളിത്ത പെൻഷൻ. വിദ്യാഭ്യാസ-വ്യവസായ മേഖലകളുടെ സംയോജിത പ്രവത്തനങ്ങൾ. വനിതാ സംരംഭകരുടെ പ്രോൽസാനത്തിനായി വി മിഷൻ ( വിമൻ എന്റർപ്രണര്ഷിപ്പ്). വ്യവസായ എസ്റ്റേറ്റുകളിൽ 5 ശതമാനം പ്രവാസികൾക്കായി സംവരണം ചെയ്യും. വാണിജ്യ സേവന മേഖലകയുടെ വളർച്ചക്കായി ട്രേഡ് പ്രമോഷൻ കൗൺസിൽ. തദ്ദേശീയ വിഭവങ്ങൾ ഉപയോഗിച്ചുകൊണ്ടുള്ള ഗ്രാമീണ വ്യവസായങ്ങൾ അഭിവൃദ്ധിപ്പെടുത്തും. നിക്ഷേപത്തിലും അടിസ്ഥാന സൗകര്യ വികസനത്തിലും സ്വകാര്യ മേഖലയുടെ പങ്കാളിത്തവും സഹകരണവും ഉറപ്പാക്കും. പാരമ്പര്യ വ്യവസായങ്ങൾക്ക് സഹായം. സുതാര്യമായ ഓൺലൈൻ സംവിധാനനങ്ങൾ. വിവിധ വകുപ്പുകളുടെ ഏകീകൃത പ്രവർത്തനത്തിനും നിരീക്ഷണത്തിനായി എംപവേർഡ് കമ്മിറ്റി. ചൂഷണ നടപടികളും രീതികളും ഒഴിവാക്കും. ഭൂമി അനുവദിക്കുന്നതിൽ സുതാര്യത. നിലവിലെ വ്യവസ്ഥകളിലെ സങ്കീർണത ഒഴിവാക്കുവാൻ പുതിയ ചട്ടം രൂപീകരിക്കും. വ്യവസായ മേഖലകളിൽ മഴവെള്ള സംഭരണികളുടെ നിർമ്മാണം. പ്രത്യേക സാമ്പത്തിക മേഖലകൾ ഉൾകൊള്ളുന്ന വ്യവസായ ഇടനാഴികൾ. സ്വകാര്യ പങ്കാളിത്തത്തോടുകൂടി പബ്ലിക് പ്രൈവറ്റ് പാർടനർഷിപ്പ് മാതൃകയിൽ വ്യവസായ പാർക്കുകളുടെ നിർമ്മാണം. ദേശീയ പാത സംസ്ഥാന പാത റെയിവെ സ്റ്റേഷൻ വിമാനത്താവളം തുടങ്ങിയവയുമായി ബന്ധിപ്പിക്കുന്നതിനുള്ള അനുബന്ധ റോഡുകൾ. കൂടുതൽ തൊഴിലവസരങ്ങൾ സൃഷ്‌ടിക്കുന്ന വ്യവസായങ്ങൾക്ക് ഇളവുകൾ. ഉൽപ്പന്ന വിപണനത്തിനായി ഇ-കൊമേഴ്‌സ് പോർട്ടൽ. മുള- സാങ്കേതിക സഹായം, വീടുകൾക്കും, ഫര്ണിച്ചറുകൾക്കും മരത്തിനുപകരം മുള എന്ന ആശയം. കെട്ടിട നിർമ്മാണ അനുമതികൾ സമയബന്ധിതമായി നൽകുന്നതിന് പുതിയ സോഫ്റ്റ്‌വെയർ IBPMS (Intelligent Building Plan Management Software ) ഉടൻ നടപ്പാക്കും. വൈറ്റും ഗ്രീനും വിഭാഗത്തിൽപ്പെട്ട വ്യവസായങ്ങൾക്ക് സ്വയം സാക്ഷ്യപ്പെടുത്തൽ. എല്ലാ ലൈസന്സുകള്ക്കും കാലാവധി 5 വര്ഷം.

You might also like

-