ഇസ്രേയൽ ഹമാസ് സംഘർഷം വെടിനിർത്തൽ പ്രാബല്യത്തിൽ
ഗാസയിൽ നൂറിലധികം സ്ത്രീകളും കുട്ടികളും ഉൾപ്പെടെ 232 പേർ കൊല്ലപ്പെട്ടതായി ഹമാസ് നിയന്ത്രണത്തിലുള്ള ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഗാസയിൽ കൊല്ലപ്പെട്ടവരിൽ 150 തീവ്രവാദികളെങ്കിലും ഉണ്ടെന്ന് ഇസ്രായേൽ അറിയിച്ചു. ഹമാസിന്റെ ആൾ നാശം സംബന്ധിച്ച കണക്കുകൾ പുറത്തു വിട്ടട്ടില്ല .ഇസ്രായേലിൽ രണ്ട് കുട്ടികളടക്കം 12 പേർ കൊല്ലപ്പെട്ടുവെന്ന് മെഡിക്കൽ സർവീസ് പറയുന്നു. ഗാസയിലെ തീവ്രവാദികൾ തങ്ങളുടെ പ്രദേശത്തേക്ക് 4,000 റോക്കറ്റുകൾ പ്രയോഗിച്ചതായി ഇസ്രായേൽ പറയുന്നു
ഇസ്രയേലും പലസ്തീൻ തീവ്രവാദ ഗ്രൂപ്പായ ഹമാസും തമ്മിലുള്ള വെടിനിർത്തൽ പ്രാബല്യത്തിൽ വന്നു.വെടിനിർത്തൽ വെള്ളിയാഴ്ച പുലർച്ചെയാണ് പ്രഖ്യപനംഉണ്ടായതു ,ഇതോടെ 11 നീണ്ടുനിന്ന ദിവസ്സം നീണ്ടുനിന്ന ബോംബാക്രമണം ഇരുകൂട്ടരും അവസാനിപ്പിച്ചു, ഹസ്സ ഇസ്രേൽ സംഘർഷത്തിൽ ഇതുവരെ 240 ലധികം പേർ മരിച്ചു, മരണവും ഭീകരമായ നാശനഷ്ടങ്ങളും ഭൂരിഭാഗവും ഗാസയിളാണുണ്ടായത് വെടിനിർത്തലിനുള്ള തീരുമാനത്തിന് സുരക്ഷാ കാബിനറ്റ് അംഗീകാരം നൽകിയതായി ഇസ്രായേൽ അറിയിച്ചു. ഇതിനു പിന്നാലെ ഉപാധികളില്ലാത്ത വെടിനിർത്തൽ നിലവിൽ വന്നതായി ഹമാസും പ്രതികരിച്ചു. സഖ്യ കക്ഷിയായ അമേരിക്ക കൂടി നിലപാട് കടുപ്പിച്ചതോടെയാണ് വെടിനിർത്തൽ എന്ന ലോകരാജ്യങ്ങളുടെ ആവശ്യത്തിലേക്ക് ഇസ്രായേൽ ഇറങ്ങിവന്നത്. രാത്രി വൈകി ചേർന്ന സുരക്ഷാ കാബിനറ്റാണ് വെടിനിർത്തൽ പ്രഖ്യാപിച്ചത്. ഹമാസും അനുകൂലമായി പ്രതികരിച്ചതോടെ 11 ദിവസം നീണ്ട, യുദ്ധത്തിലേക്ക് എത്തുമോ എന്ന് സംശയിക്കപ്പെട്ട പോരാട്ടത്തിന് പരിസമാപ്തിയായി.
തൊട്ടുപിന്നാലെ ഇസ്രായേലിന്റെ വിശദീകരണവുമെത്തി. ഈജിപ്ത് മുൻകൈ എടുത്ത് നടത്തുന്ന സമാധാന ശ്രമങ്ങളോട് സഹകരിക്കുകയാണെന്നും ആഭ്യന്തര സുരക്ഷാ ഏജൻസിയായ ഷിൻ ബെറ്റിന്റെയും ചാരസംഘടനയായ മൊസ്സാദിന്റെയും ഉൾപ്പെടെയുള്ള ആവശ്യങ്ങൾക്ക് വഴങ്ങിയാണ് ഉപാധികളില്ലാത്ത വെടിനിർത്തൽ എന്നും ഇസ്രായേൽ വിശദീകരണക്കുറിപ്പ് ഇറക്കി. ഇതിനുപിന്നാലെ വെടിനിർത്തൽ നിലവിൽ വന്നതായി അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ സ്ഥിരീകരിച്ചു. ബെഞ്ചമിൻ നെതന്യാഹുമായി അദ്ദേഹം ഫോണിൽ സംസാരിച്ചു.
രണ്ട് മണിയോടെ വെടിനിർത്തൽ നിലവിൽ വന്നതായി പ്രഖ്യാപിച്ച ഹമാസ്, ധാരണ പലസ്തീന്റെ ജയമാണെന്ന് പ്രതികരിച്ചു. അതേസമയം ഇരുവിഭാഗവും ധാരണ സ്ഥിരീകരിച്ചതിന് പിന്നാലെ റോക്കറ്റ് ആക്രമണത്തിന്റെ ഭാഗമായുള്ള സൈറൺ ഇസ്രായേലിൽ മുഴങ്ങിയത് ആശങ്ക പരത്തി. പിന്നാലെ, ഗാസയിൽ വ്യോമാക്രമണം നടന്നതായി വിദേശ വാർത്താ ഏജൻസിയുടെ പ്രതിനിധിയും വ്യക്തമാക്കി. ഇതിനോട് ഇരുവിഭാഗങ്ങളും പ്രതികരിച്ചിട്ടില്ല. വെടിനിർത്തൽ നടപ്പാക്കുന്നുവെന്ന് ഉറപ്പുവരുത്താനായി ഗാസയിലേക്ക് പ്രത്യേക സംഘത്തെ അയക്കുമെന്ന് ഈജിപ്ത് വ്യക്തമാക്കിയിട്ടുണ്ട്.
അധിനിവേശ കിഴക്കൻ ജറുസലേമിൽ ആഴ്ചകളോളം ഇസ്രായേൽ-പലസ്തീൻ സംഘർഷം വംശിയകലാപത്തെത്തുടർന്നു മെയ് 10 ന് ഹംസ ഇസ്രേയിലിനെ നേരെ പോരാട്ടം ശേലാകാരമാനം നടത്തി , മുസ്ലീങ്ങളും ജൂതന്മാരും ആരാധിക്കുന്നപുണ്യ സ്ഥലവുമായി ബന്ധപ്പെട്ട തര്ക്കമാണ് ഏറ്റുമുട്ടലിൽ കലാശിച്ചത് .