ഡാളസില്‍ റിപ്പബ്ലിക് ദിനാഘോഷങ്ങള്‍ സംഘടിപ്പിച്ചു –

0

ഇര്‍വിംഗ്: ഇന്ത്യയുടെ എഴുപതാമത് റിപ്പബ്ലിക്ക് ദിനാഘോഷങ്ങള്‍ ഇര്‍വിംഗ് മാഹാത്മ ഗാന്ധി മെമ്മോറിയല്‍ പ്ലാസായില്‍ വിവിധ പരിപാടികളോടെ സംഘടിപ്പിച്ചു.മഹാത്മാഗാന്ധി മെമ്മോറിയല്‍ നോര്‍ത്ത് ടെക്‌സസ്സിന്റെ ആഭിമുഖ്യത്തില്‍ നടന്ന ചടങ്ങുകളില്‍ പ്രസിഡന്റ് ഡോ പ്രസാദ് തോട്ടക്കുറ അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി റാവു കല്‍വാല സ്വാഗതം ആശംസിച്ചു.

ബ്രിട്ടീഷ് ആധിപത്യത്തില്‍ നിന്നും മഹാത്മാ ഗാന്ധിയുടെ നേതൃത്വത്തില്‍ നടന്ന സ്വാതന്ത്ര സമരങ്ങളുടെ ഫലമായി സ്വാതന്ത്ര്യം നേടിയതിന് ശേഷം ഡോ ബി ആര്‍ അംബേദ്ക്കറുടെ നേതൃത്വത്തില്‍ പണ്ഡിത് ജവഹര്‍ലാല്‍ നെഹറു, ഡോ ബാബു രാജേന്ദ്ര പ്രസാദ്, സര്‍ദാര്‍ വല്ലഭായ് പട്ടേല്‍, മൗലാന അബ്ദുള്‍ കലാം ആസാദ്, ശ്യാം പ്രസാദ് മുക്കര്‍ജി എന്നിവര്‍ മൂന്ന് വര്‍ഷം കൊണ്ട് തയ്യാറാക്കിയതാണ് ഇന്നത്തെ ഭരണഘടനയെന്ന് അദ്ധ്യക്ഷ പ്രസംഗത്തില്‍ ഡോ പ്രസാദ് പറഞ്ഞു.

2019 ജനുവരി 12 ന് നടന്ന അവസാന ഭരണ ഘടനാ അമന്റ്‌മെന്റ് ഉള്‍പ്പെടെ 103 അമന്റ്‌മെന്റ്കളാണ് ഇന്ത്യന്‍ ഭരണഘടനയില്‍ പുതിയതായി എഴുതിച്ചേര്‍ത്തിട്ടുണ്ട്. ഇന്ത്യയിലെ ഓരോ പൗരനും തുല്ല്യ അവകാശം ഉറപ്പുവരുത്തുന്ന ഭരണഘടന കാത്തു സൂക്ഷിക്കുവാന്‍ എല്ലാവരും ബാധ്യസ്ഥരാണെന്നും അദ്ദേഹം ഓര്‍മ്മപ്പെടുത്തി.

ഇന്ത്യ ഇതുവരെ നേടിയെടുത്തിട്ടുള്ള വിവിധ തലങ്ങളിലെ നേട്ടങ്ഹള്‍ക്ക് പ്രവാസികളുടെ പൂര്‍ണ്ണ സഹകരണം ലഭിച്ചിരുന്നതായും, തുടര്‍ന്നും രാജ്യ വികസനത്തിന് അമേരിക്കന്‍ പ്രവാസി ഭാരതീയരുടെ പിന്തുണ ഉണ്ടായിരിക്കുമെന്നും പ്രസാദ് ഉറപ്പ് നല്‍കി. ഇര്‍വിംഗ് സിറ്റി പ്രൊ ടോം മേയര്‍ ഓസ്കര്‍ വാര്‍ഡ് മുഖ്യാതിഥിയായിരുന്നു. അഭിജിത് റെയ്ല്‍ക്കര്‍ നന്ദി പറഞ്ഞു.

You might also like

-