2011 മുതൽകുള്ള എൽ യു റ്റികൾ പരിശോധിക്കുന്നതിന് റിസർവ് ബാങ്ക് ഉത്തരവ് . വായ്പ്പകളുടെ കാലാവധി പരിമിതപ്പെടുത്തും

ബ്രേക്കിങ് ന്യൂസ് -ഇൻഡ്യാവിഷൻ മീഡിയ

0

വര്ഷങ്ങളായി ബാങ്കുകൾ നൽകി വന്നിരുന്ന എല്ലാ ‘ലെറ്റർ ഓഫ് അണ്ടർടേക്കിങ്ങുകളും പരിശോധിക്കാൻ റിസർവ് ബാങ്ക് ഉത്തരവിട്ടതായി റോയിട്ടേഴ്‌സ് റിപ്പോർട്ട് ചെയ്യുന്നു
അടുത്തിടെ ഇന്ത്യയിൽ നാല് ബാങ്കുകളിൽ നിന്നുമായി രണ്ടു ബില്യൺ ഡോളറിന്റെ എൽ യു റ്റി ഇടപാടുകളിൽ ക്രമക്കേട് നടന്നതിനെത്തുടർന്നാണ് റിസർവ് ബാങ്കിന്റെ ഉത്തരവ് .

ഇന്ത്യ കണ്ട ഏറ്റവും വലിയ ബാങ്ക് തട്ടിപ്പ് നടന്നതിനെത്തുടർന്ന് ,വലിയ ഇടപാടുകളിൽ വിശദമായ പരിശോധനയും അതോടൊപ്പം തിരച്ചടവിന്റെ കാലാവധി പരിമിതപ്പെടുത്തുന്നതിനും റിസർവ് ബാങ്കിൽ നിർദ്ദേശമുണ്ട് . പഞ്ചാബ് നാഷണൽ ബാങ്കിൽ രണ്ടു ജ്യൂവല്ലറികൾ   ഗ്യാരന്റിറ്റിയിലൂടെ എൽ  യു റ്റി വഴി 2 ബില്യൺ ഡോളറിന്റെ പണം തട്ടിപ്പ് നടത്തിയതിനെത്തുടർന്നാണ് ഇത് വരെയുള്ള എല്ലാ പണമിടപാടുകളും നിരീക്ഷിക്കാൻ റിസർവ് ബാങ്ക് ഉത്തരവിട്ടിരിക്കുന്നത് .
ഒരാഴ്ച മുൻപ് ഇത് സംബന്ധിച്ച് രാജ്യത്തെ എല്ലാ ബാങ്കുകൾക്കും റിസർവ് ബാങ്ക് കത്തെഴുതിയിരുന്നു . ഓരോ ബാങ്കുകളും തങ്ങൾ നൽകിയിട്ടുള്ള എല്ലാ ലെറ്റർ ഓഫ് അണ്ടർടേക്കിങ്ങുകൾ സംബന്ധിച്ച വിവരങ്ങൾ നൽകണമെന്നും  തുകയാണ് ഇനി കിട്ടാനുള്ളതെന്നും , ഗ്യാരന്റി നൽകുന്നതിന് മുൻപ് അൽകൗണ്ടിൽ പണം ഉണ്ടോ എന്ന് പരിശോധിച്ചിരുന്നോ തുടങ്ങിയ വിവരങ്ങളും അറിയിക്കണമെന്നും കത്തിൽ പറയുന്നു .
2011 മുതലുള്ള ഇത്തരം ഇടപാടുകൾ വ്യക്തമാക്കണമെന്നാണ് നിർദ്ദേശം നൽകിയിരിക്കുന്നത് .
ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിലുള്ള ബാങ്കുകൾ ഇറക്കുമതി -കയറ്റുമതി മേഖലയിൽ ഇത്തരം എൽ യു റ്റി കൾ  നൽകാറുണ്ട് . ഇത്തരം എൽ യു റ്റി വഴി വിദേശ രാജ്യങ്ങളിലെ ബാങ്കുകളിൽ നിന്നും കുറഞ്ഞ പലിശയ്ക്ക് ലോണുകൾ കരസ്ഥമാക്കുന്നതിനു വേണ്ടിയാണ് എൽ യു ട്ടികൾ ലോക്കൽ ബാങ്കുകൾ നൽകുന്നത് . എന്നാൽ, ഇത്തരം ബിസിനസ് സ്ഥാപനങ്ങളുടെ ഇന്ത്യയിലെ ആസ്തിയും ബാങ്ക് നിക്ഷേപങ്ങളും മറ്റു ഇടപാടുകളും പരിഗണിച്ചു മാത്രം വേണം ഇത്തരം എൽ യു ട്ടികൾ നൽകാൻ എന്നാൽ ബാങ്ക് ജീവനക്കാരുടെ ഒത്താശയോടെ വ്യവസായികൾ വ്യാജ  ഗ്യാരന്റിയിൽ എൽ യു ട്ടികൾ കരസ്ഥമാക്കി ലോണുകൾ സമ്പാദിക്കുന്നതാണ് പിന്നീട് പിടിക്കപ്പെടുന്നതെന്നും റൊട്ടേഴ്സ് റിപ്പോർട്ട് ചെയ്യുന്നുണ്ട് .

You might also like

-