ശ്രീറാം വെങ്കിട്ടരാമന് ചീഫ് സെക്രട്ടറിയുടെ കാരണം കാണിക്കല്‍ നോട്ടീസ്
വകുപ്പ് തല അച്ചടക്ക നടപടിയുടെ ഭാഗമായിട്ടാണ് നോട്ടീസ് നല്‍കിയിരിക്കുന്നത്.15 ദിവസനത്തിനകം മറുപടി നല്‍കണമെന്നാണ് നോട്ടീസില്‍ പറയുന്നത്.
മാധ്യമപ്രവര്‍ത്തകന്‍ കെ.എം ബഷീര്‍ വാഹനമിടിച്ച് കൊല്ലപ്പെട്ട കേസില്‍ ശ്രീറാം വെങ്കിട്ടരാമന് ചീഫ് സെക്രട്ടറിയുടെ കാരണം കാണിക്കല്‍ നോട്ടീസ്. വകുപ്പ് തല അച്ചടക്ക നടപടിയുടെ ഭാഗമായിട്ടാണ് നോട്ടീസ് നല്‍കിയിരിക്കുന്നത്.15 ദിവസനത്തിനകം മറുപടി നല്‍കണമെന്നാണ് നോട്ടീസില്‍ പറയുന്നത്.
ബഷീറിനെ വാഹനമിടിച്ച് കൊല്ലപ്പെടുത്തിയ കേസില്‍ പ്രതിചേര്‍ക്കപ്പെട്ടതിന് പിന്നാലെ ശ്രീറാം വെങ്കിട്ടരാമനെ സര്‍വീസില്‍ നിന്ന് നേരത്തെ സസ്പെന്‍ഡ് ചെയ്തിരിന്നു. ഐ.എ.എസ് ഉദ്യോഗസ്ഥരുടെ പെരുമാറ്റച്ചട്ടം ലംഘിച്ചതിനും ഗതാഗത നിയമങ്ങള്‍ ലംഘിച്ച് വാഹനമോടിച്ച് ഒരാളെ കൊലപ്പെടുത്തിയിതിനും കാരണം കാണിക്കണമെന്നാവശ്യപ്പെട്ടാണ് ചീഫ് സെക്രട്ടറി ടോം ജോസ് ശ്രീറാം വെങ്കിട്ടരാമന് നോട്ടീസ് നല്‍കിയിരിക്കുന്നത്.
പൊലീസ് റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തിലാണ് ശ്രീറാമിന് നോട്ടീസ് നല്‍കിയിരിക്കുന്നത്. ശ്രീറാമിന്റെ സസ്പെന്‍ഷന്‍ തുടരണമെങ്കില്‍ ഇത്തരത്തിലുള്ള നടപടികള്‍ പൂര്‍ത്തിയാക്കേണ്ടതുണ്ടെന്നാണ് വിശദീകരണം.എന്നാല്‍ കുറ്റം ചെയ്തില്ലെന്ന വീശദീകരണം വാങ്ങി ശ്രീറാമിനെ സര്‍വീസില്‍ തിരികെ കൊണ്ട് വരാനുള്ള നീക്കങ്ങളുടെ ആദ്യപടിയാണ് ഇതെന്നും ആക്ഷേപമുണ്ട്.
വിശദീകരണം തൃപ്തികരണമാണെങ്കില്‍ സര്‍വീസില്‍ തിരികെ പ്രവേശിപ്പിക്കാന്‍ പുനഃപരിശോധന സമിതിക്ക് സാധിക്കും. സര്‍വീസില്‍ നിന്ന് പിരിച്ച് വിടുന്നതടക്കമുള്ള കടുത്ത നടപടികള്‍ ശ്രീറാമിനെതിരെ ഉണ്ടാകാനും സാധ്യതയില്ല. നിശ്ചിത കാലയളവിന് മുകളില്‍ കോടതി ശിക്ഷിച്ചാല്‍ മാത്രമേ അത്തരത്തിലുള്ള നടപടികളിലേക്ക് സര്‍ക്കാരിന് കടക്കാന്‍ കഴിയൂ. പൊലീസിന്റെ അനാസ്ഥ മൂലം വളരെ ദുര്‍ബലമായ തെളിവുകള്‍ മാത്രമേ ശ്രീറാമിനെതിരെ ലഭിച്ചിട്ടുള്ളു. അതുകൊണ്ട് തന്നെ ശ്രീറാമിനെതിരെ ചുമത്തപ്പെട്ട നരഹത്യ കേസ് ഇത്രത്തോളം തെളിയിക്കാന്‍ കഴിയുമെന്ന ആശങ്കയും നിലനില്‍ക്കുന്നുണ്ട്.ബഷീറിന്റെ മരണം അന്വേഷിക്കുന്ന പ്രത്യേക സംഘത്തിന്റെ അന്വേഷണം അന്തിമഘട്ടത്തിലാണ്.