ഷാർജ: യുഎഇയിൽ 36കാരിയായ മലയാളി യുവതിയെ ഭർത്താവ് കൊലപ്പെടുത്തി മൃതദേഹം വീടിന്റെ തറയിൽ ഒളിപ്പിച്ചു. ഇന്ത്യയിലേക്ക് കടന്നു
കൊല്ലപ്പെട്ട സ്ത്രീയുടെ സഹോദരന്റെ പരാതിയിൽ പോലീസ് നടത്തിയ അനേഷണത്തിലാണ് ഷാർജയിലെ വീട്ടിൽനിന്നും ഇവരുടെ ജീർണിച്ച മൃതദേഹം കണ്ടെത്തിയത്. ഒരു മാസം മുന്പായിരുന്നു കൊലപാതകമെന്നാണു സൂചന. ഇവരുടെ പേരുവിവരങ്ങൾ പുറത്തുവിട്ടിട്ടില്ല.
വീടിന്റെ തറയ്ക്കടിയിൽ ഒളിപ്പിച്ച മൃതദേഹം പോലീസ് നായകളെ ഉപയോഗിച്ചാണ് കണ്ടെത്തിയത്. യുവതിയുടെ ഭർത്താവ് ഇവരെ കൊലപ്പെടുത്തി മൃതദേഹം തറയിൽ ഒളിപ്പിച്ചതാണെന്നു പോലീസ് കരുതുന്നു. മലയാളിയായ ഇയാൾ കേരളത്തിലേക്കു കടന്നതായി പോലീസ് സ്ഥിരീകരിച്ചു. വീടിന്റെ മുൻവശത്ത് വീട് വാടകയ്ക്കു നൽകും എന്ന ബോർഡ് തൂക്കിയശേഷമാണ് ഇയാൾ നാടുവിട്ടത്.
കൊല്ലപ്പെട്ട യുവതി സഹോദരനുമായി എല്ലാ ദിവസവും ഫോണിൽ സംസാരിക്കുമായിരുന്നു എന്നാൽ കുറെ നാളുകളായി ഇവരുടെ ഫോൺ നിശ്ചലമായിരുന്നു ഇതേത്തുടർന്നാണ് കേരളത്തിൽ നിന്നും സഹോദരൻ യു എ ഇ യിൽ എത്തിയത് പിന്നീട് ഇയാൾ നൽകിയ പരാതിയിലാണന് പോലീസ് അനേഷണം ആരംഭിച്ചിട്ടുള്ളത്
യുവതിയുടെ ഭർത്താവിനെ പോലീസ് തിരിച്ചറിഞ്ഞു. ഇയാൾക്കെതിരേ ഇന്റർപോൾ അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചതായി ഷാർജ പോലീസ് അറിയിച്ചു. സംശയത്തിന്റെ നിഴലിൽനിൽക്കുന്ന മലയാളിക്ക് മറ്റൊരു ഭാര്യകൂടിയുണ്ട്. കൊലപാതകത്തിനു മുന്പുതന്നെ ഇയാൾ ഈ സ്ത്രീയെയും രണ്ടു കുട്ടികളെയും കേരളത്തിലേക്ക് അയച്ചിരുന്നതായാണു പോലീസിനു ലഭിച്ചിരിക്കുന്ന സൂചന.