കൊരങ്ങാണി ദുരന്തം റെയിഞ്ച് ഓഫീസേർക്ക സസ്‌പെൻഷൻ വനം വകുപ്പിനെതിരെ പോലീസ് റിപ്പോർട്ട്
മൂന്നാർ : തമിഴ്നാട്ടിലെ കൊരങ്ങാനിയിലുണ്ടായ കാട്ടുതീയെ തുടര്‍ന്ന് പതിനൊന്ന് പേര്‍ മരിച്ച സംഭവത്തില്‍ കുരങ്ങണി റേഞ്ച് ഓഫീസറെ സസ്പെന്‍ഡ് ചെയ്തു. റേഞ്ച് ഓഫീസര്‍ ജയ്സിങ്ങിനെയാണ് സസ്പെന്‍ഡ് ചെയ്തത്.
വനം വകുപ്പിനെതിരെ തമിഴ്നാട് ആഭ്യന്തരവകുപ്പും രംഗത്തെത്തി , ട്രെക്കിംഗ് അനധികൃതമെന്ന് തേനി എസ്പി വി.ഭാസ്കരന്‍ പറഞ്ഞു. അനുമതിയില്ലാതെയാണ് ട്രെക്കിംഗ് സംഘം കൊളുക്കുമല വരെ എത്തിയത് . വനംവകുപ്പ് പാസ് നല്‍കിയത് ടോപ് സ്റ്റേഷന്‍ വരെ പോകാന്‍ മാത്രമായിരുന്നു.
കൊളുക്കുമലയില്‍നിന്ന് തമിഴ്നാട്ടിലെ തേനിയിലേക്ക് ട്രക്കിങ്ങിനുപോയ 39 അംഗ സംഘമാണ് അപകടത്തില്‍പെട്ടത്. 27 പേരെ രക്ഷിച്ചു. വിപിന്‍, അഖില, തമിഴ്സെല്‍വന്‍, പുണിത, അനിത, വിവേക്, ദിവ്യ, സുഭ, അരുണ്‍ എന്നിവരാണ് മരിച്ചത്. കുരങ്ങണി വനമേഖലയിലെ രക്ഷാപ്രവര്‍ത്തനം അവസാനിപ്പിച്ചു. ഇനി ആരും വനമേഖലയില്‍ ഇല്ലെന്ന് പ്രതിരോധ മന്ത്രാലയം അറിയിച്ചു. അതേസമയം, അപകടത്തിൽ പെട്ടവർക്ക് ധനസഹായം നൽകുന്നത് ആലോചിച്ച് തീരുമാനിക്കുമെന്ന് തമിഴ് നാട് മുഖ്യമന്ത്രി എടപ്പാടി കെ പളനി സ്വാമി പ്രതികരിച്ചു.
ശക്തമായ വേനലും കാട്ടുതീ ഭീഷണിയും കണക്കിലെടുത്ത് കേരളത്തിലേയും തമിഴ്നാട്ടിലേയും വന്യജീവി സങ്കേതങ്ങൾ താൽകാലികമായി അടച്ചിടും. ട്രക്കിംഗ് നിരോധനം ഏര്‍പ്പെടുത്തി. സുരക്ഷ ഉറപ്പാക്കി മാത്രമേ ഇനി സഞ്ചാരികളെ വനത്തിനുള്ളിലേക്ക് കടത്തി വിടൂ. തേനി കാട്ടുതീ ദുരന്തത്തിന്റെ പശ്ചാത്തലത്തിലാണ് ഇരു സംസ്ഥാനങ്ങളുടെയും വനം വകുപ്പിന്‍റെ തീരുമാനം.