സ്കൂ​ൾ ബ​സും ട്രെ​യി​നും കൂ​ട്ടി​യി​ടി​ച്ച് 13 കു​ട്ടി​ക​ൾ മ​രി​ച്ചു

0


ല​ക്നോ: ഉ​ത്ത​ർ​പ്ര​ദേ​ശി​ൽ സ്കൂ​ൾ ബ​സും ട്രെ​യി​നും കൂ​ട്ടി​യി​ടി​ച്ച് 13 കു​ട്ടി​ക​ൾ മ​രി​ച്ചു. യു​പി​യി​ലെ ഗോ​ര​ഖ്പു​രി​ന് സ​മീ​പ​മാ​ണ് സം​ഭ​വം. എ​ട്ട് വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് പ​രി​ക്കേ​റ്റു.

ഗോ​ര​ഖ്പു​രി​ൽ നി​ന്ന് 50 കി​ലോ​മീ​റ്റ​ർ അ​ക​ലെ​യു​ള്ള കു​ഷി ന​ഗ​റി​ൽ ഡിവൈൻ പബ്ലിക് സ്കൂളിൽ സ്കൂൾ ബസ് വിഷ്ണുപുര പോലീസ് സ്റ്റേഷൻ പരിധിയിലുള്ള ആളില്ലാത്തറെയിൽവേ ക്രോസ് മുറിച്ചുകടക്കുമ്പോഴാൾ തവേൻ ബർണി പാസഞ്ചർ തട്ടിയാണ് അപകടമുണ്ടായത്.ദുരന്തത്തിൽ 13 കുട്ടികൾ മരിച്ചതായി ഡി.ജി.പി ഓപി സിംഗ് വ്യക്തമാക്കി.രക്ഷാപ്രവർത്തനങ്ങൾക്ക് എൻഡിആർഎഫ് സംഘം സ്ഥലത്തെത്തിയതായും അദ്ദേഹം പറഞ്ഞു.പരിക്കേറ്റ കുട്ടികളെ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

മു​ഖ്യ​മ​ന്ത്രി യോ​ഗി ആ​ദി​ത്യ​നാ​ഥ് മ​രി​ച്ച​വ​രു​ടെ ബ​ന്ധു​ക്ക​ള്‍​ക്ക് ര​ണ്ട് ല​ക്ഷം രൂ​പ ധ​ന​സ​ഹാ​യം പ്ര​ഖ്യാ​പി​ച്ചു. സം​ഭ​വ​ത്തി​ൽ അ​ന്വേ​ഷ​ണം ന​ട​ത്താ​ൻ ഗോ​ര​ഖ്പു​ർ ക​മ്മീ​ണ​ർ​ക്ക് നി​ർ​ദേ​ശം ന​ൽ​കി​യി​ട്ടു​ണ്ട്.

You might also like

-