സി.പി.എമ്മുകാര്‍ കന്യാസ്ത്രീകളെപ്പോലെ ജനഹൃദയങ്ങളിലെത്തണമെന്ന് കോടിയേരി

0

സാന്ത്വനപരിചരണം നടത്തി കന്യാസ്ത്രീകള്‍ ജനഹൃദയങ്ങളില്‍ സ്ഥാനം നേടുന്നതുപോലെ സി.പി.എം. പ്രവര്‍ത്തകരും ജനങ്ങളിലേക്കെത്തണമെന്ന് സി.പി.എം. സംസ്ഥാനസെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. ഒറ്റപ്പാലം ഏരിയ കമ്മിറ്റിയുടെ കീഴിലുള്ള ഇ.കെ. നായനാര്‍ സ്മാരക സാന്ത്വനപരിചരണകേന്ദ്രം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കാട്ടിലും മേട്ടിലുമുള്ള വീടുകളിലെത്തി ഏത് മാറാരോഗത്തിനും പരിചരണം നല്‍കുന്ന കന്യാസ്ത്രീകളെപ്പോലെയാകണം പ്രവര്‍ത്തകര്‍. സാന്ത്വനപരിചരണം രാഷ്ട്രീയപ്രവര്‍ത്തനത്തിന്റെ ഭാഗമാകണം. ഓരോ ലോക്കല്‍ കമ്മിറ്റിക്ക് കീഴിലും പരിചരണകേന്ദ്രങ്ങളൊരുക്കണമെന്നും അദ്ദേഹം പറഞ്ഞു. ഡോ. കെ.വി. രാമചന്ദ്രന്‍ അധ്യക്ഷനായി.

You might also like

-