സി​ബി​എ​സ്ഇ ചോ​ദ്യ​ക്ക​ട​ലാ​സ് ചോ​ർ​ച്ച​ എ​ബി​വി​പി നേതാവടക്കം 12 പേര് പിടിയിൽ

0

ഡ​ൽ​ഹി: സി​ബി​എ​സ്ഇ ചോ​ദ്യ​ക്ക​ട​ലാ​സ് ചോ​ർ​ച്ച​യു​മാ​യി ബ​ന്ധ​പ്പെ​ട്ട് എ​ബി​വി​പി നേ​താ​വും ഒൻപത് പ​ത്താം ക്ലാ​സ് വി​ദ്യാ​ർ​ഥി​ക​ളും അ​ട​ക്കം 12 പേ​ർ പോലീസ് ക​സ്റ്റ​ഡി​ലയി​. ജാ​ർ​ഖ​ണ്ഡി​ലെ ഛാത്ര, ​ബി​ഹാ​റി​ലെ പാ​റ്റ്ന എ​ന്നി​വി​ട​ങ്ങ​ളി​ൽനി​ന്നാ​ണ് പ്രതികളെ അ​റ​സ്റ്റ്ചെയ്തത് . ഛാത്ര​യി​ൽ കോ​ച്ചിം​ഗ് സെ​ന്‍റ​ർ ന​ട​ത്തു​ന്ന​യാ​ളും ബി​ജെ​പി​യു​ടെ വി​ദ്യാ​ർ​ഥിവി​ഭാ​ഗ​മാ​യ എ​ബി​വി​പി​യു​ടെ നേ​താ​വു​മാ​യ സ​തീ​ഷ് പാ​ണ്ഡെ മു​ന്പ് കേ​ര​ള​ത്തി​ലും എത്തിയിട്ടുണ്ടെന്ന് ജാ​ർ​ഖ​ണ്ഡി​ലെ ഛത്ര ​ജി​ല്ല​യി​ലെ എ​സ്പി​യും മ​ല​യാ​ളി​യു​മാ​യ അ​ഖി​ലേ​ഷ് ബി. ​വാ​ര്യ​ർ പ​റ​ഞ്ഞു.

കോ​ച്ചിം​ഗ് സെ​ന്‍റ​ർ ന​ട​ത്തി​പ്പു​കാ​രാ​യ ബിഹാറിലെ ഗയ സ്വദേശി അമിത് കുമാർ, ഛബ്ര സ്വദേശി ആകാശ് കുമാർ എന്നിവരെ ബി​ഹാ​റി​ലെ പാ​റ്റ്ന​യി​ൽനി​ന്നും ശേ​ഷി​ച്ച വി​ദ്യാ​ർ​ഥി​ക​ൾ ഉ​ൾ​പ്പെ​ടെയുള്ളവരെ ജാ​ർ​ഖ​ണ്ഡി​ൽനി​ന്നു​മാ​ണ് ഇ​ന്ന​ലെ പോലീസ്അ ​റ​സ്റ്റ് ചെ​യ്ത​ത്. അറസ്റ്റിലായ മൂന്നുപേരെയും ജയിലിലടച്ചു. എ​ന്നാ​ൽ, കോ​ച്ചിം​ഗ് സെ​ന്‍റ​റു​ക​ൾ​ക്ക് പ​ണം വാ​ങ്ങി ചോ​ദ്യ​പേ​പ്പ​ർ ചോ​ർ​ത്തി​യ​തി​ന്‍റെ സൂത്രധാര ന്മാർക്കുവേ​ണ്ടി അ​ന്വേ​ഷ​ണം തു​ട​രു​ക​യാ​ണെ​ന്ന് ഡ​ൽ​ഹി പോ​ലീ​സ് അ​റി​യി​ച്ചു.

ജാ​ർ​ഖ​ണ്ഡി​ലെ​യും ബി​ഹാ​റി​ലെ​യും അ​റ​സ്റ്റോ​ടെ, ഡ​ൽ​ഹി​യി​ലും ഹ​രി​യാ​ന​യി​ലും മാ​ത്ര​മാ​ണ് പ​ത്താം ക്ലാ​സി​ലെ ക​ണ​ക്കു പ​രീ​ക്ഷ​യു​ടെ ചോ​ദ്യ​പേ​പ്പ​ർ ചോ​ർ​ന്ന​തെ​ന്ന കേ​ന്ദ്ര​സ​ർ​ക്കാ​രി​ന്‍റെ​യും സി​ബി​എ​സ്‌​ഇ​യു​ടെയും വാ​ദം പൊ​ളി​ഞ്ഞു. ചോ​ദ്യ​ക്ക​ട​ലാ​സു​ക​ൾ ചോ​ർ​ന്ന​താ​യി ക​ണ്ടെ​ത്തി​യി​രു​ന്നു​വെ​ന്നും ഇ​ക്കാ​ര്യം ക​ഴി​ഞ്ഞ പ​തി​നേ​ഴി​നു ത​ന്നെ രേ​ഖാ​മൂ​ലം പ്ര​ധാ​ന​മ​ന്ത്രി, സി​ബി​എ​സ്ഇ, പ​ഞ്ചാ​ബ് പോ​ലീ​സ് എ​ന്നി​വ​രെ അ​റി​യി​ച്ചി​രു​ന്നു​വെ​ന്നും പ​ഞ്ചാ​ബി​ലെ ലു​ധി​യാ​ന​യി​ൽനി​ന്നു​ള്ള വി​ദ്യാ​ർ​ഥി​നി ജാ​ൻ​വി ബെ​ഹ​ലും മ​റ്റൊ​രാ​ളും ഇ​ന്ന​ലെ വെ​ളി​പ്പെ​ടു​ത്തി.
അ​തി​നാ​ൽ ഡ​ൽ​ഹി, ഹ​രി​യാ​ന സം​സ്ഥാ​ന​ങ്ങ​ൾ​ക്കു പു​റ​മേ മ​റ്റു മേ​ഖ​ല​ക​ളി​ലും പ​രീ​ക്ഷ വീ​ണ്ടും ന​ട​ത്തേ​ണ്ടിവ​രു​മെ​ന്നാ​ണു സൂ​ച​ന. പാ​റ്റ്ന​യി​ൽനി​ന്നാ​ണ് വാ​ട്ട്സ്ആ​പ് മു​ഖേ​ന ഛാത്ര​യി​ലെ കോ​ച്ചിം​ഗ് സെ​ന്‍റ​റി​ൽ ചോ​ദ്യ​ക്ക​ട​ലാ​സ് എ​ത്തി​യ​തെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു.
ജാ​ർ​ഖ​ണ്ഡി​ൽ പി​ടി​യി​ലാ​യ ഒ​ന്പ​തു വി​ദ്യാ​ർ​ഥി​ക​ളും പ​ത്താം ക്ലാ​സ് വി​ദ്യാ​ർ​ഥി​ക​ളാ​ണ്.വാ​ട്സ് ആ​പ്പി​ലൂ​ടെ ഇ​വ​ർ പ​ര​സ്പ​രം ക​ണ​ക്കു പ​രീ​ക്ഷ​യു​ടെ ചോ​ദ്യ​പേ​പ്പ​ർ പ​രീ​ക്ഷ​യു​ടെ ത​ലേ​ന്നു ത​ന്നെ കൈ​മാ​റി​യ​താ​യി ക​ണ്ടെ​ത്തി​യി​ട്ടു​ണ്ട്. ഇ​വ​രി​ൽനി​ന്ന് കൂ​ടു​ത​ൽ വി​ദ്യാ​ർ​ഥി​ക​ൾ​ക്കു ചോ​ദ്യകടലാസുകൾ ​കി​ട്ടി​യി​രി​ക്കാ​മെ​ന്നു സം​ശ​യി​ക്കു​ന്നു.

ഡ​ൽ​ഹി, ഹ​രി​യാ​ന മേ​ഖ​ല​ക​ളി​ൽനി​ന്നാ​യി നി​ര​വ​ധി വി​ദ്യാ​ർ​ഥി​ക​ൾ ഉ​ൾ​പ്പെ​ടെ കൂ​ടു​ത​ൽ പേ​രെ വൈ​കാ​തെ ക​സ്റ്റ​ഡി​യി​ലെ​ടു​ക്കു​മെ​ന്നാ​ണു സൂ​ച​ന.

ഛാത​യി​ൽ “സ്റ്റ​ഡി വി​ഷ​ൻ’ എ​ന്ന പേ​രി​ൽ കോ​ച്ചിം​ഗ് സെ​ന്‍റ​ർ ന​ട​ത്തു​ന്ന സ​തീ​ഷ് പാ​ണ്ഡ,െ ജാ​ർ​ഖ​ണ്ഡി​ലെ എ​ബി​വി​പി​യു​ടെ സം​സ്ഥാ​ന നേ​താ​വും ഛാത്ര ​ജി​ല്ലാ കോ-​ഓ​ർ​ഡി​നേ​റ്റ​റു​മാ​ണ്. കേ​ര​ള​ത്തി​ൽ ആ​ർ​എ​സ്എ​സ്, ബി​ജെ​പി പ്ര​വ​ർ​ത്ത​ക​രെ ക​മ്യൂ​ണി​സ്റ്റു​ക​ൾ കൊ​ന്നൊ​ടു​ക്കു​ക​യാ​ണെ​ന്നാ​രോ​പി​ച്ച് ക​ഴി​ഞ്ഞ ന​വം​ബ​ർ 11ന് ​തി​രു​വ​ന​ന്ത​പു​ര​ത്ത് ന​ട​ത്തി​യ “ച​ലോ കേ​ര​ള’ റാ​ലി​യി​ൽ ഇയാൾ പ​ങ്കെ​ടു​ത്ത​തി​ന്‍റെ ഫോ​ട്ടോ​ക​ൾ പു​റ​ത്തുവ​ന്നി​ട്ടു​ണ്ട്.

You might also like

-