ഷിക്കാഗോ സീറോ മലബാര്‍ കത്തീഡ്രല്‍ യുവജനോത്സവം: അനീറ്റ ജോസഫ് പുതുക്കുളം കലാതിലകം

0

ഷിക്കാഗോ: ഷിക്കാഗോ സീറോ മലബാര്‍ കത്തീഡ്രല്‍ കള്‍ച്ചറല്‍ അക്കാഡമിയുടെ ആഭിമുഖ്യത്തില്‍ മെയ് അഞ്ചിനു സംഘടിപ്പിച്ച യുവജനോത്സവത്തില്‍ അനീറ്റ ജോസഫ് പുതുക്കുളം കലാതിലകമായി തെരഞ്ഞെടുക്കപ്പെട്ടു.
കുട്ടികള്‍ക്കായി സംഘടിപ്പിച്ച കലാമത്സരത്തില്‍ കൂടുതല്‍ പോയിന്റുകള്‍ കരസ്ഥമാക്കിയാണ് അനീറ്റ വിജയിയാത്.
മറ്റു മൂന്നു വിഭാഗങ്ങളിലായി സംഘടിപ്പിച്ച കലാമത്സരങ്ങളില്‍ ഷാനെറ്റ് ഇല്ലിക്കല്‍ (ഡാന്‍സിംഗ് സ്റ്റാര്‍), ജെസ്‌ലിന്‍ ജില്‍സണ്‍ (മ്യൂസിക്കല്‍ സ്റ്റാര്‍), എയ്ഡന്‍ അനീഷ് (ആര്‍ട്ടിസ്റ്റിക് സ്റ്റാര്‍) എന്നിവരും വിജയകിരീടം ചൂടി.

രാവിലെ 9 മണിക്ക് കത്തീഡ്രല്‍ ഹാളില്‍ നടന്ന ഉദ്ഘാടന ചടങ്ങ് റവ. ജയിംസ് ജോസഫ് ഭദ്രദീപം തെളിയിച്ച് നിര്‍വഹിച്ചു. അക്കാഡമി ഡയറക്ടര്‍ ലിന്‍സി വടക്കുംചേരി കൃതജ്ഞത രേഖപ്പെടുത്തി

You might also like

-