ശ്രീജിത് കസ്റ്റഡി മരണം പറവൂർ സി ഐ യുടെ അറസ്റ്റ് ?

0

 

കൊച്ചി: വരാപ്പുഴ ശ്രീജിത്തിന്‍റെ കസ്റ്റഡി മരണത്തില്‍ പറവൂര്‍ സിഐ ക്രിസ്പിന്‍ സാമിന്‍റെ അറസ്റ്റ് ഉടന്‍. ക്രിസ്പിന്‍ സാമിനെ കേസില്‍ അഞ്ചാം പ്രതിയാക്കി. ക്രിസ്പിനെതിരെ അന്യായ തടങ്കല്‍,വ്യാജരേഖ ചമയ്ക്കല്‍ എന്നിവ ചുമത്തി. സിഐക്കെതിരെ നിലവില്‍ കൊലപാതക കുറ്റം ചുമത്തിയിട്ടില്ല. ആലുവ പൊലീസ് ക്ലബില്‍ ചോദ്യം ചെയ്യല്‍ തുടരുന്നു.

എസ്ഐ ദീപക്കിനൊപ്പം സംശയത്തിന്‍റെ നഴലിലായിരുന്നു സിഐ ക്രിസ്പിന്‍ സാമിനും. കസ്റ്റഡി മരണക്കേസിൽ വരാപ്പുഴ സ്റ്റേഷനിലെ എസ് ഐ അടക്കം നാലുപേരെ അറസ്റ്റ് ചെയ്തിരുന്നു.

അതേസമയം, കേസിൽ സിഐ ഉൾപ്പെടെയുളളവരെ പ്രതിചേർക്കുന്നത് സംബന്ധിച്ച് അന്വേഷണസംഘം നിയമോപദേശം തേടി. കസ്റ്റഡിമരണക്കേസിൽ പ്രതി ചേർക്കണോ അതോ വകുപ്പുതല നടപടിയാണോ നിലനിൽക്കുക എന്ന കാര്യത്തിലാണ് ആശയക്കുഴപ്പം. ഇതിനിടെ മരിച്ച വാസുദേവന്‍റെ മകൻ വിനീഷിന്‍റെ പേരിൽ പൊലീസ് തന്നെ പ്രചരിപ്പിച്ച രണ്ടാമത്തെ മൊഴി വ്യാജമാണെന്ന് അന്വേഷണസംഘം സ്ഥിരീകരിച്ചു. ശ്രീജിത്തിനെ മർദിച്ചവർക്കെതിരെയെല്ലാം കൊലക്കുറ്റം ചുമത്താമെന്നായിരുന്നു നേരത്തേയുളള നിയമോപദേശം.

You might also like

-