വിദേശവനിതയുടേതെന്നു സംശയിക്കുന്ന മൃദേഹം സഹോദരി തിരിച്ചറിഞ്ഞു

0


കൊച്ചി : തിരുവല്ലം പനത്തുറ ആറിന് സമീപത്തെ തെക്കേ കൂനംതുരുത്തിയിലെ
കുറ്റിക്കാടിനുള്ളില്‍ സ്വകാര്യവ്യക്തിയുടെ പറമ്പില്‍ ഒരുമാസം പഴക്കമുള്ള അജ്ഞാത
മൃതദേഹത്തിന്റ പോസ്റ്മോർട്ട നടപടികൾ രംഭിച്ചു കാണാതായ വിദേശ വനിതാ യുടെ സഹോദരി മൃദദേഹം ഐറിഷ് യുവതി ലിങ്കയുടേതാണെന്ന് സ്ഥലത്തെത്തുഐ തിരിച്ചറിഞ്ഞട്ടുണ്ട് കഴിഞ്ഞ ദിവസം

തുരുത്തിനുള്ളിലെ വൃക്ഷങ്ങളുടെ വള്ളികളില്‍ ചുറ്റിപ്പിണഞ്ഞാണ് സ്ത്രീയുടേയാണെന്ന് തോന്നുന്ന മൃതദേഹം കാണാനായത്. സംഭവത്തെതുടര്‍ന്ന് നാട്ടുകാര്‍ പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു. അന്വേഷണത്തില്‍ മൃതദേഹത്തില്‍ നിന്ന് തലയോട്ടി വിട്ട് മാറി അരമീറ്റര്‍ വ്യത്യാസത്തില്‍ കണ്ടെത്തുകയായിരുന്നു.
പച്ച ബനിയനും കറുത്ത പാന്‍സുമായിരുന്നു വേഷം. അന്വേഷണത്തില്‍ ഒന്നരമാസങ്ങള്‍ക്ക്മുമ്പ് കാണാതായ ലിഗയുടേതെന്ന് സംശയവും പറയുന്നു.. മൃതശരീരം ലിഗയുടേതാണെന്ന് ഉറപ്പിക്കാനായി  ഡിഎന്‍എ പരിശോധനയും നടത്തും. എന്നാല്‍ പോസ്റ്റ്മോര്‍ട്ടത്തിന് മജിസ്‍ട്രേറ്റിന്റെ മേല്‍നോട്ടം വേണമെന്നാണ് എല്‍സയുടെ ആവശ്യം. പോലീസിലും സര്‍ക്കാറിലും ഉണ്ടായിരുന്ന വിശ്വാസം നഷ്‌ടപ്പെട്ടു. ലഹരി സംഘങ്ങള്‍ താവളമാക്കുന്ന ആളൊഴിഞ്ഞ കായല്‍പ്പരപ്പില്‍ എങ്ങിനെ മൃതശരീരം കണ്ടെത്തി എന്നത് പൊലീസിനും ആശയക്കുഴപ്പം ഉണ്ടാക്കുന്നു.കൊലപാതകസാധ്യത അടക്കം പരിശോധിക്കും. വിഷാദരോഗത്തിനുള്ള ചികിത്സക്കായി സഹോദരിക്കൊപ്പം എത്തിയ ലിഗയെ മാര്‍ച്ച് 14 നാണ് കാണാതാവുന്നത്. മൃതദേഹത്തിന് സമീപത്തായി ഒരുമിനറല്‍ വാട്ടറും മൂന്ന് സിഗററ്റിന്റെ കവറുകളും കണ്ടെത്തിയിട്ടുണ്ട്. കാലിന്റേയും കൈകളുടേയും മാംസഭാഗങ്ങള്‍ വിട്ടുമാറി അസ്ഥികഷണങ്ങളായി മാറിയിട്ടുണ്ട്. വിരളടയാള വിദഗ്ദര്‍, ഡോഗ്‌സ്‌ക്വാഡ് എന്നിവര്‍ സ്ഥലത്തെത്തി പരിശോധനകള്‍ നടത്തി. ഇന്ന് രാവിലെ 10 ഓടെ ഫോറന്‍സിക് വിഭാഗത്തിന്റെ പരിശോധനകളോടൊപ്പം ഇന്‍ക്വസ്റ്റ് തയ്യാറാക്കി പോസ്റ്റുമോര്‍ട്ടം ചെയ്യും. സിറ്റി പൊലീസ് കമ്മീഷണര്‍ പി. പ്രകാശ്, ഡി.സി.പി. ജയദേവ്, എസ്.പി. അജിത്, ഫോര്‍ട്ട് എ.സി. ദിനില്‍, കോസ്റ്റല്‍ സി.ഐ ജയചന്ദ്രന്‍, വിഴിഞ്ഞം എസ്.എച്ച്. ഓ എന്‍. ഷിബു, തിരുവല്ലം എസ്.ഐ. ശിവകുമാര്‍, കോവളം എസ്.ഐ. അജിത്കുമാര്‍ എന്നിവര്‍സ്ഥലത്തെത്തിയിട്ടുണ്ട്

You might also like

-