ലോക്പാല്‍: അണ്ണാ ഹസാരെയുടെ അനിശ്ചിതകാല നിരാഹാരം തുടങ്ങി

0

ഏഴുവര്‍ഷം മുമ്പ് ഡല്‍ഹിയിലെ രാംലീല മൈതാനത്ത് ആംരംഭിച്ച് ഇന്ത്യയാകെ പടര്‍ന്ന അഴിമതി വിരുദ്ധ സമരത്തിന്റെ പുതിയ പതിപ്പുമായി അണ്ണാ ഹസാരെ വീണ്ടും. രാംലീല മൈതാനത്ത് തന്നെ ഹസാരെയുടെ അനിശ്ചിത കാല നിരാഹാര സമരം തുടങ്ങി. അഴിമതിക്കേസുകള്‍ അന്വേഷിക്കാന്‍ ലോക്പാല്‍ കൊണ്ടുവരണമെന്ന ആവശ്യം പരിഗണിക്കണമെന്നാവശ്യപ്പെട്ടാണ് സമരം. രാജ്ഘട്ട് സന്ദര്‍ശിച്ച ശേഷം രാംലീല മൈതാനത്തെത്തിയ ഹസാരെ നിരാഹാര സമരം തുടങ്ങിയതായി പ്രഖ്യാപിച്ചു. രാജ്യത്തിന് വേണ്ടി ജീവന്‍ ബലികൊടുക്കാന്‍ താന്‍ തയ്യാറാണ്. അങ്ങനെയെങ്കില്‍ അത് ഒരു സൗഭാഗ്യമായി കരുതുമെന്ന് ഹസാരെ പറഞ്ഞു. വിരമിച്ച ജഡ്ജിമാര്‍, ജനപ്രതിനിധികള്‍ എന്നിവരും അദ്ദേഹത്തിന് ഒപ്പമുണ്ട്. രാജ്യത്തിന്റെ വിവിധ ഭാഗത്തുനിന്നുള്ള കര്‍ഷകരും ഹസാരേക്കൊപ്പമുണ്ട്.

You might also like

-