ലോം​ഗ് മാ​ർകച്ചിലെ വാക്ദാനം പാലിച്ചില്ല മ​ഹാ​രാ​ഷ്ട്ര​യിൽ വീണ്ടും കർഷക പ്രക്ഷോപം

0

മും​ബൈ: മ​ഹാ​രാ​ഷ്ട്ര​യി​ലെ ബി​ജെ​പി സ​ർ​ക്കാ​രി​നെ​തി​രെ ക​ർ​ഷ​ക​ർ വീ​ണ്ടും സ​മ​ര​ത്തി​ന് ഒരുങ്ങുന്നു. ലോം​ഗ് മാ​ർ​ച്ചി​ന് ശേ​ഷം ന​ൽ​കി​യ ഉ​റ​പ്പു​ക​ൾ മ​ഹാ​രാ​ഷ്ട്ര സ​ർ​ക്കാ​ർ പാ​ലി​ച്ചി​ല്ലെ​ന്ന് അ​ഖി​ലേ​ന്ത്യ കി​സാ​ൻ സ​ഭ(​എ​ഐ​കെ​എ​സ്) ജ​ന​റ​ൽ സെ​ക്ര​ട്ട​റി അ​ജി​ത്ത് ന​വേ​ലെ പ​റ​ഞ്ഞു.

ജൂ​ൺ ഒ​ന്നി​ന് ക​ർ​ഷ​ക മാ​ർ​ച്ച് തു​ട​ങ്ങാ​നാ​ണ് തീ​രു​മാ​നം. സ​മ​ര​ത്തി​ന് മു​ന്നേ‌​ടി​യാ​യി ഗ്രാ​മ​ങ്ങ​ളി​ൽ സ​ന്ദ​ർ​ശ​നം ന​ട​ത്തും. 24 ജി​ല്ല​ക​ളി​ൽ നി​ന്നു​ള്ള 20 ല​ക്ഷ​ത്തോ​ളം ക​ർ​ഷ​ക​രു​ടെ ഒ​പ്പ് ശേ​ഖ​രി​ക്കു​മെ​ന്നും കി​സാ​ൻ സ​ഭ അ​റി​യി​ച്ചു.

ക​ഴി​ഞ്ഞ ഫെ​ബ്രു​വ​രി​യി​ൽ നാ​സി​ക്കി​ല്‍ നി​ന്നും ആ​രം​ഭി​ച്ച ലോം​ഗ് മാ​ർ​ച്ചി​ൽ 20,000-ലേ​റെ ക​ർ​ഷ​ക​ർ പ​ങ്കെ​ടു​ത്തി​രു​ന്നു.

You might also like

-