യുവ ചിത്രകാരി ജുമാനക്ക് യാത്ര അയപ്പ്‌ നൽകി

ഇൻഡ്യാവിഷൻ മീഡിയ മിഡിൽ ഈസ്റ്റ് ബ്യുറോ

0

റിയാദ് :  യുവ ചിത്രകാരി ജുമാന ഇസ്ഹാഖിന് റിയാദ് ടാക്കീസ് യാത്ര അയപ്പ് നല്കിപ്രവാസികള്‍ക്ക് സുപരിചിതമായ ചിത്രകലാ കുടുംബത്തിലെ അംഗവും ചിത്രകാരിയെന്ന നിലയില്‍ വ്യക്തിമുദ്ര പതിപ്പിച്ചയാളുമായ ജുമാന.
ഉപരിപഠനത്തിനായാണ് കേരളത്തിലേക്ക് മടങ്ങുന്നത്അല്‍ യൌം പത്രത്തിലെ റിയാദ് ബ്യൂറോയിലെ ലേഔട്ട് ആ൪ട്ടിസ്റ്റായ നിലമ്പൂ൪ പൂക്കോട്ടുപാടം  സ്വദേശി വി.പി.ഇസ്ഹാഖിന്റെ മകളാണ്.ജുമാനയെ പോലെ തന്നെ  പിതാവ് ഇസ്ഹാഖും,സഹോദരി ആരിഫയും  ചിത്രകലയില്‍  പേരെടുത്തവരാണ്ഇവരുടെ നിരവധി ചിത്ര പ്രദ൪ശനങ്ങള്‍  റിയാദില്‍ സംഘടിപ്പിച്ചട്ടുണ്ട്. നിരവധി പുരസ്കാരങ്ങളും ഇവ൪ക്ക് ലഭിച്ചിട്ടുണ്ട്മലാസ് അൽ മാസ്‌ ആഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ പ്രസിഡന്റ്‌ സലാം പെരുമ്പാവൂർ അധ്യക്ഷത വഹിച്ചുറിയാദ്‌ ടാക്കീസിന്റെ ഉപഹാരം അനിൽ തംബുരു , ജോസ് കടമ്പനാട് എന്നിവർ  ജുമാനക്ക്‌ നൽകിഷൈജു പച്ച, ഫാസിൽ ഹാഷിം, അൻവർ സാദിഖ്‌, നൗഷാദ്‌ അസീസ്‌ ഷമീർ കണിയാർ ,ഷാൻ പെരുമ്പാവൂർ , ഫരീദ്‌ ജാസ്‌ തുടങ്ങിയവർ ആശംസ നേർന്നു
തുടർന്ന് ജുമാന മറുപടി പ്രസംഗം നടത്തിസെക്ക്രട്ടറി നവാസ്‌ ഓപ്പീസ്‌ സ്വാഗതവും,രാജീവ്‌ മാരൂർ നന്ദിയും രേഖപ്പെടുത്തിസിജോ മാവേലിക്കര , വികാസ്  , അഷറഫ് സുലൈമാൻ , ലുബെയ്ബ് ,   നൗഷാദ് പള്ളത് , റിജോഷ്  ,  സനൂപ് രയരോത് ,ബാബു കൈപ്പഞ്ചേരി , മജു അഞ്ചൽ ,  ഷാനവാസ് ,ഷാഫി നിലമ്പൂർ  , അനീസ് , ജംഷാദ്  , മൻസൂർ എന്നിവർ  പരിപാടിക്ക്  നേതൃത്വം നൽകി

You might also like

-