മെർസെക്ക് ഹൊനാം കപ്പൽ അഗ്നിബാധ പരിക്കേറ്റവരെ ആശുപത്രിയിൽ എത്തിച്ചു

0

കോവളം ഉൽക്കടലിൽ വിദേശ ചരക്ക് കപ്പലിലുണ്ടായ തീപിടുത്തത്തിൽ പരിക്കേറ്റമലയാളിയടക്കം മൂന്നു പേരെ തീരസംരക്ഷണ സേനയുടെ ബോട്ടിൽ
വിഴിഞ്ഞത്തെത്തിച്ച് മെഡിക്കൽ കോളേജാശുപത്രിയിൽ പ്രവേശിപ്പിച്ചു. ആരുടെയും നിലഗുരുതരമല്ലെ..മലയാളിയും തിരുവനന്തപുരം സ്വദേശിയുമായ ദീപു ജയൻ (32) ഫിലിപ്പൈൻ,സ്വദേശിയും കപ്പലിലെ സെക്കൻറ് ആഫീസറുമായ അലൻ റേ പാൽക്കാ ഗബുനിലാസ് ( (33)തായിലൻറ് സ്വദേശിയും കപ്പലിലെ ഫോർമാനുമായ സുകുൻ സുവണ്ണപെംഗ് (36).എന്നിവരെയാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. തീപിടുത്തത്തെ തുടർന്നുണ്ടായ പുകശ്വസിച്ച് അവശ നിലയിലായിരുന്നു മൂന്നുപേരും.
ഇക്കഴിഞ്ഞ ആറിനാണ് ഹോളണ്ടിൽ രജിസ്റ്രർ ചെയ്തിട്ടുള്ള മെർസെക്ക് ഹൊനാം എന്ന ചരക്ക് കപ്പലിന് ലക്ഷദ്വീപിലെ അഗത്ത ദീപിൽ നിന്നും 390 നോട്ടിക്കൽ മൈൽ ഉള്ളിൽവെച്ച്തീപിടിച്ചത്. സഹായഭ്യർത്ഥന ലഭിച്ചതിനെ തുടർന്ന് മറ്റ് അഞ്ച് ചരക്ക് കപ്പലുകൾസഹായത്തിനെത്തി. കപ്പലിൽ നിന്ന് തീപ്പൊള്ളലേറ്റവരടക്കമുള്ള ജീവനക്കാർ ലൈഫ് ജാക്കറ്റുകളുമണിഞ്ഞ് രക്ഷപ്പടാനായി കടലിലേക്ക് ചാടിയിരുന്നു. രക്ഷാപ്രവർത്തനത്തിൽ കപ്പലിലെ 29 ജീവനക്കാരിൽ 23 പേരെ രക്ഷപ്പെടുത്തിയെങ്കിലും നാലുപേരെ കണ്ടെത്താൻ കഴിഞ്ഞിട്ടില്ല.ഇവർക്കായുള്ള തെരച്ചിൽ നടന്നു വരുന്നതായും അപകട വിവരമറിഞ്ഞ ഉടനെ തന്നെരക്ഷാ പ്രവർത്തനത്തിൽ ഏർപ്പെട്ട തീര സംരക്ഷണ സേനയുടെ ഫയർഫൈറ്റിംഗ്കപ്പലായ ഷൂർ ചരക്ക് കപ്പലിലെ തീ നിയന്ത്രണ വിധേയമാക്കുന്നതിനുള്ളതീവ്ര ശ്രമം നടത്തിവരുന്നതായും അധികൃതർ പറഞ്ഞു.

You might also like

-