മുംബൈ ട്രക്ക് മറിഞ്ഞ് സ്ത്രീകളുള്‍പ്പെടെ 17 നിര്‍മാണ തൊഴിലാളികള്‍ മരിച്ചു

0

മുംബൈ: മഹാരാഷ്ട്രയിലെ സതാര ജില്ലയില്‍ ട്രക്ക് മറിഞ്ഞ് സ്ത്രീകളുള്‍പ്പെടെ 17 നിര്‍മാണ തൊഴിലാളികള്‍ മരിച്ചു . 15 പേര്‍ക്ക് പരിക്കേറ്റു. കര്‍ണാടകയിലെ ബിജപുരില്‍ നിന്നും മഹാരാഷ്ട്രയിലേക്ക് തൊഴിലാളികളെയും കൊണ്ടുപോയ ട്രക്കാണ് അപകടത്തില്‍പെട്ടത്. ഇന്ന് പുലര്‍ച്ചെ ആയിരുന്നു അപകടം.അപകടത്തില്‍ പരിക്കേറ്റവരെ സമീപത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇതില്‍ ചിലരുടെ നില ഗുരുതരമാണെന്ന് ആശുപത്രി വൃത്തങ്ങള്‍ അറിയിച്ചു.ഖണ്ഡാല തുരങ്കത്തിന് സമീപത്തെ വളവില്‍വച്ച് ഡ്രൈവര്‍ക്ക് വാഹനത്തിന്റെ നിയന്ത്രണം നഷ്ടപ്പെട്ടതാണ് അപകടത്തിന് കാരണം. നിയന്ത്രണം നഷ്ടപ്പെട്ട വാഹനം ബാരിക്കേഡിലിടിച്ച് മറിയുകയായിരുന്നു.മൃതദേഹങ്ങൾ പോസ്റ്റ്മോർട്ടത്തിനായി അയച്ചിട്ടുണ്ട്. മരിച്ചവരെ തിരിച്ചറിയുന്നതിന് വേണ്ടിയുള്ള നടപടി ക്രമങ്ങള്‍ ആരംഭിച്ചു.

You might also like

-