മനുഷ്യാവകാശ കമ്മീഷൻ ഏൽപ്പിച്ച പണിചെയ്താൽ മതി. പിണറായി

0


തിരുവനന്തപുരം: വരാപ്പുഴ കസ്റ്റഡി മരണത്തിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ട സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ അധ്യക്ഷനെ രൂക്ഷമായി വിമർശിച്ച് മുഖ്യമന്ത്രി. കമ്മീഷൻ അധ്യക്ഷൻ അദ്ദേഹത്തിൻഫെ പണി എടുത്താൽ മതിയെന്നും മുൻകാല രാഷ്ട്രീയ നിലപാടിൻറെ അടിസ്ഥാനത്തിൽ പ്രസ്താവന നടത്തരുതെന്നും പിണറായി പറഞ്ഞു.

ശ്രീജിത്തിന്റെ കസ്റ്റഡിമരണത്തിൽ മൗനം വെടിഞ്ഞ മുഖ്യമന്ത്രി സംഭവത്തിൽ സർക്കാറിനെ നിരന്തരം വിമർശിച്ച മനുഷ്യാവകാശ കമ്മീഷൻ അധ്യക്ഷൻ പി. മോഹനദാസിനെ കടുത്ത ഭാഷയിൽ കുറ്റപ്പെടുത്തി.
ശ്രീജിത്തിൻറെ മരണം നടകക്കാൻ പാടില്ലാത്ത സംഭവം. കൂടുതൽ ഉദ്യോഗസ്ഥർക്ക് പങ്കുണ്ടെങ്കിൽ അവർക്കെതിരെയും നടപടി എടുക്കും. മൂന്നാംമുറ ഒരിക്കലും അനുവദിക്കില്ല, പക്ഷെ സിബിഐ അന്വേഷണ ആവശ്യം പരിഗണിച്ചില്ല. ആരോപണ വിധേയനായ ആലുവ റൂറൽ എസ്പിയെ പൊലീസ് അക്കാഡമിയിലേക്ക് സ്ഥലം മാറ്റിയതിനെതിയും മനുഷ്യാവകാശൻ കമ്മീഷൻണ അധ്യക്ഷൻ വിമർശിച്ചിരുന്നു.

ലിഗയുടെ സഹോദരിക്ക് കൂടിക്കാഴ്ചക്ക് താൻ അനുമതി നിഷേധിച്ചെന്ന വാർത്തകൾ മുഖ്യമന്ത്രി തള്ളി. ലിഗയുടെ മരണത്തിലെ സത്യാവസ്ഥ പുറത്തുകൊണ്ടുവരും. വിനോദസഞ്ചാരികളുടെ സുരക്ഷക്ക് അതീവ പ്രാധാന്യം നൽകുമെന്നും അദ്ദേഹം പറഞ്ഞു.

You might also like

-