ബാര്‍ കോഴ കേസ്: സ്പെഷ്യല്‍ പ്രോസിക്യൂട്ടറെ ചൊല്ലി കോടതിയില്‍ തര്‍ക്കം

0

ബാർകോഴക്കേസിൽ തിരുവനന്തപുരം വിജിലൻസ് കോടതിയിൽ നാടകീയരംഗങ്ങൾ. മാണിക്ക് ക്ലീൻചിറ്റ് നൽകിയ റിപ്പോർട്ടിനെതിരെ പരസ്യനിലപാടെടുത്ത വിജിലൻസ് സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ കെപി സതീശൻ ഹാജരാകരുതെന്ന് വിജിലൻസ് നിയമോപദേശകനും മാണിയുടെ അഭിഭാഷകനും ആവശ്യപ്പെട്ടു. ഹാജരായാൽ ആകാശം ഇടിഞ്ഞുവീഴുമോ എന്ന് ചോദിച്ച കോടതി കേസ് ജൂൺ ആറിലേക്ക് മാറ്റി.

മാണിക്ക് ക്ലീൻ ചിറ്റ് നൽകിക്കൊണ്ടുള്ള വിജിലൻസിന്‍റെ മൂന്നാമത്ത റിപ്പോർട്ട് പരിഗണിക്കുന്നതിനിടെയായിരുന്നു തർക്കം. മാണിക്കെതിരെ തെളിവുണ്ട്. ക്ലീൻ ചിറ്റ് റിപ്പോർട്ടിന് പിന്നിൽ ഒത്തുകളിയുണ്ടെന്ന പരസ്യനിലപാടാണ് നേരത്തെ കെപി സതീശൻ സ്വീകരിച്ചത്.

സതീശൻ രാവിലെ കോടതിയിലെത്തി, സതീശൻ ഹാജരാകരുതെന്ന് വിജിലൻസ് നിയമോപദേശകൻ വിവി അഗസ്റ്റിൻ ആവശ്യപ്പെട്ടത് കോടതിയെ ചൊടിപ്പിച്ചു. സെപ്ഷ്യൽ പബ്ലിക് പ്രോസിക്യൂട്ടറെ നിയമിച്ചുള്ള ഉത്തരവ് കോടതിക്കുമുന്നിലുണ്ടെ്. സതീശൻ ഹാജരായാൽ ആകാശം ഇടിഞ്ഞുവീഴുമോ എന്നും കോടതി ചോദിച്ചു. സതീശൻ ഹാജരാകരുതെന്ന് മാണിയുടെ അഭിഭാഷകൻ ആവശ്യപ്പെട്ടപ്പോൾ ആരോപണവിധേയർക്കെന്താണ് ഇതിൽ കാര്യമെന്നായിരുന്നു കോടതിയുടെ ചോദ്യം.

വിജിലൻസ് റിപ്പോർട്ട് തള്ളണമെന്ന് നേരത്തെ ആവശ്യപ്പെട്ട ഇടത് കൺവീനർ വൈക്കം വിശ്വന്‍റെ അഭിഭാഷകൻ ഹാജരായില്ല. റിപ്പോർട്ട് തള്ളണമെന്ന് വിഎസ് അച്യുതാനന്ദന്റേയും വി മുരളീധരന്റേയും ബാറുടമ ബിജുരമേശിന്റെയും അഭിഭാഷകർ ആവശ്യപ്പെട്ടു. എതിർ സത്യവാങ്മൂലം നൽകാൻ കടുതൽ സമയംതേടി. മന്ത്രി വിഎസ് സുനിൽകുമാറിന് പകരം സിപിഐ നേതാവ് പികെ രാജു കേസിൽ കക്ഷിചേർന്നു. മാണി ഇടതിനോട് അടുക്കുന്നതിടെയാണ് ക്ലീൻ ചിറ്റ് റിപ്പോർട്ടിനെ ചൊല്ലിയുള്ള ത‍ർക്കങ്ങൾ മുറുകുന്നത്.

You might also like

-