പ​ശു​വി​ന്‍റെ പേ​രി​ല്‍ രാ​ജ്യ​ത്ത് വീ​ണ്ടും കൊ​ല​പാ​ത​കം ഗോരക്ഷാ പ്രവർത്തർ യുവാവിനെ അടിച്ചുകൊന്നു കൊന്നു

0

സത്‌ന: പ​ശു​വി​ന്‍റെ പേ​രി​ല്‍ രാ​ജ്യ​ത്ത് വീ​ണ്ടും കൊ​ല​പാ​ത​കം. മധ്യപ്രദേശിലെ സത്‌നയിലെ അംഗര്‍ സ്വദേശികളാണ് ഗോരക്ഷാ പ്രവര്‍ത്തകരുടെ മര്‍ദ്ദനത്തിനിരയായത്. സംഭവത്തിൽ ഒരാൾ കൊല്ലപ്പെടുകയും ഒരാൾക്ക് ഗുരുതര പരിക്കേൽക്കുകയും ചെയ്തു. റി​യാ​സ് എ​ന്ന നാ​ല്‍​പ്പ​ത്ത​ഞ്ചു​കാ​ര​നെയാണ്‌ ബ​ദേ​ര പൊ​ലീ​സ് സ്റ്റേ​ഷ​ന്‍ പ​രി​ധി​യിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്. റി​യാ​സി​നൊ​പ്പ​മു​ണ്ടാ​യി​രു​ന്ന ഷ​ക്കീ​ല്‍ എ​ന്ന യു​വാ​വി​നു ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റു.

റി​യാ​സു​ള്‍​പ്പെ​ടു​ന്ന സം​ഘം ക​ഴി​ഞ്ഞ ദി​വ​സം രാ​ത്രി പ​ശു​വി​നെ മേ​യി​ച്ചു​കൊ​ണ്ടു വ​രി​ക​യാ​യി​രു​ന്നു. അ​തു​വ​ഴി വ​രി​ക​യാ​യി​രു​ന്ന ര​ണ്ടു പേ​രു​ടെ ശ്ര​ദ്ധ​യി​ല്‍ റിയാസും സംഘവും​പ്പെ​ട്ടു. ഇവർ ഒരുകൂട്ടം ആ​ളു​ക​ളു​മാ​യി എ​ത്തി​യ​പ്പോ​ഴേ​യ്ക്കും റി​യാ​സി​നും ഷ​ക്കീ​ലി​നും ഒ​പ്പ​മു​ണ്ടാ​യി​രു​ന്ന​വ​ര്‍ ഓ​ടി​പ്പോ​യി. തുടർന്ന്, റി​യാ​സി​നെ​യും ഷ​ക്കീ​ലി​നെ​യും സം​ഘം മ​ര്‍​ദി​ക്കു​ക​യാ​യി​രു​ന്നു.

സം​ഭ​വം അ​റി​ഞ്ഞ് പു​ല​ര്‍​ച്ചെ പൊ​ലീ​സ് സ്ഥലത്തെത്തിയപ്പോഴേക്കും റി​യാ​സ് മ​രി​ച്ചി​രു​ന്നു. ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ ഷ​ക്കീ​ലി​നെ പൊ​ലീ​സ് ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു. ഗ്രാ​മ​വാ​സി​ക​ളാ​ണ് റി​യാ​സി​നെ​യും ഷ​ക്കീ​ലി​നെ​യും ആ​ക്ര​മി​ച്ച​തെ​ന്നും അ​ക്ര​മി സം​ഘ​ത്തി​ലു​ണ്ടെ​ന്നു ക​രു​ത​പ്പെ​ടു​ന്ന അ​ഞ്ചു പേ​രെ ക​സ്റ്റ​ഡി​യി​ലെ​ടു​ത്തി​ട്ടു​ണ്ടെ​ന്നും സ​ത്ന എ​സ്പി രാ​ജേ​ഷ് ഹിം​ഗ​ന്‍​ക​ര്‍ അ​റി​യി​ച്ചു.

You might also like

-