പോലീസിന്റെ വെടിയേറ്റ് കൊല്ലപ്പെട്ട ഇന്ത്യന്‍ അമേരിക്കന്‍ വിമുക്ത ഭടന്റെ കുടുംബത്തിന് 2.5 മില്യണ്‍ നഷ്ടപരിഹാരം

0

ലോഡി(കാലിഫോര്‍ണിയ): ഗള്‍ഫ് വാര്‍ വിമുക്ത ഭടനും, മാനസിക രോഗിയുമായ ഇന്ത്യന്‍ അമേരിക്കന്‍ വംശജര്‍ പോലീസിന്റെ വെടിയേറ്റു മരിച്ചു കേസ്സില്‍ 2.5 മില്യണ്‍ ഡോളര്‍ കുടുംബാംഗങ്ങള്‍ക്ക് നഷ്ടപരിഹാരം നല്‍കുന്നതിന് നോര്‍തേണ്‍ കാലിഫോര്‍ണിയി സിറ്റി തീരുമാനിച്ചു.1990 ല്‍ ഓപ്പറേഷന്‍ ഡെസര്‍ട്ട് സ്‌റ്റോമില്‍ പങ്കെടുത്തിന്‌ശേഷം മനോരോഗിയായ മാറിയ പര്‍മിന്ദര്‍ സിംഗാണ്(43) പോലീസിന്റെ വെടിയേറ്റ് മരിച്ചത്.

2014 ഏപ്രിലിലായിരുന്നു സംഭവം സിംഗിന്റെ വീട്ടില്‍ നിന്നും ലഭിച്ച 911 കോളിനെ തുടര്‍ന്നാണ് പോലീസ് എത്തിയത്. സിംഗ് ഭാര്യാമാതാവിനെ അക്രമിക്കാന്‍ ശ്രമിക്കുന്നതായി കുടുംബാംഗമാണ് പോലീസിനെ അറിയിച്ചത്.പോലീസ് വീട്ടില്‍ പ്രവേശിക്കുമ്പോള്‍ കൈയ്യില്‍ കത്തിയുമായി പോലീസിനെ അക്രമിക്കാന്‍ പാഞ്ഞടുത്തുവെന്നാണ് പോലീസ് റിപ്പോര്‍ട്ട്.തുടര്‍ന്ന് പതിനാലു റൗണ്ടാണ് പോലീസ് വെടിവെച്ചത്. വെടിയുണ്ടകള്‍ ശരീരത്തിന്റെ എല്ലാ ഭാഗങ്ങളിലും തുളച്ചു കയറി സിംഗ് നിമിഷങ്ങള്‍ക്കകം മരണമടഞ്ഞു.ഇത്രയും ക്രൂരമായി വധിക്കുവാന്‍ പോലീസ് ശ്രമിച്ചതിനാണ് കുടുംബാംഗങ്ങളെ നഷ്ടപരിഹാരത്തിന് കേസ്സു ഫയല്‍ ചെയ്യുവാന്‍ പ്രേരിപ്പിച്ചത്.

ലോഡി പോലീസ് തല്‍സമയ വീഡിയോകളും 911 കോളും, കോടതിയില്‍ ഹാജരാക്കിയെങ്കിലും ജൂറി സിംഗിന്റെ കുടുംബാംഗങ്ങള്‍ക്കനുകൂലമായാണ് വിധിച്ചത്. ഇതിനെ തുടര്‍ന്നാണ് സിറ്റി നഷ്ടപരിഹാരം നല്‍കി കേസ്സ് ഒത്തുതീര്‍പ്പാക്കിയത്.

You might also like

-