പടനയിക്കാൻ വീണ്ടും സോണിയ

0

ഡ​ൽ​ഹി: ര​ണ്ടു വർഷത്തെ ഇടവേളക്ക് ശേഷം കോൺഗ്രസ്സിന്റെ പ​ട​ന​യി​ക്കാ​ൻ സോ​ണി​യ ഗാ​ന്ധി രം​ഗ​ത്തി​റ​ങ്ങു​ന്നു. ക​ർ​ണാ​ട​ക നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പു പ്ര​ചാ​ര​ണ​ത്തി​നാ​യാ​ണ് ചൊ​വ്വാ​ഴ്ച ബി​ജാ​പൂ​രി​ലെ തെ​ര​ഞ്ഞെ​ടു​പ്പു റാ​ലി​യി​ൽ സോ​ണി​യ പ്ര​സം​ഗി​ക്കു​ക. പ്ര​വ​ർ​ത്ത​ക​രി​ലും വോ​ട്ട​ർ​മാ​രി​ലും വ​ലി​യ ആ​വേ​ശം ഉ​ണ​ർ​ത്താ​ൻ യു​പി​എ അ​ധ്യ​ക്ഷ​യാ​യ സോ​ണി​യ​യു​ടെ ക​ർ​ണാ​ട​ക സ​ന്ദ​ർ​ശ​ന​ത്തി​ന് ക​ഴി​യു​മെ​ന്ന് കോ​ണ്‍​ഗ്ര​സ് നേ​താ​ക്ക​ൾ പ​റ​ഞ്ഞു.

ക​ർ​ണാ​ട​ക തെ​ര​ഞ്ഞെ​ടു​പ്പ് കോ​ണ്‍​ഗ്ര​സി​ന് എ​ത്ര​മാ​ത്രം പ്ര​ധാ​ന​പ്പെ​ട്ട​താ​ണെ​ന്ന് വ്യ​ക്ത​മാ​ക്കു​ന്ന​താ​ണ് സോ​ണി​യ ഗാ​ന്ധി​യു​ടെ വ​ര​വെ​ന്ന് ക​ർ​ണാ​ട​ക​യി​ലെ പാ​ർ​ട്ടി ചു​മ​ത​ല​യു​ള്ള സെ​ക്ര​ട്ട​റി മ​ണി​ക് ടാ​ഗോ​ർ പ​റ​ഞ്ഞു. ക​ർ​ണാ​ട​ക​യി​ൽ അ​ധി​കാ​ര​ത്തി​ൽ തി​രി​ച്ചെ​ത്താ​നാ​കു​മെ​ന്നാ​ണ് കോ​ണ്‍​ഗ്ര​സി​ന്‍റെ​യും രാ​ഹു​ൽ ഗാ​ന്ധി​യു​ടെ​യും ക​ണ​ക്കു​കൂ​ട്ട​ൽ.

ആ​രോ​ഗ്യ​പ​ര​മാ​യ കാ​ര​ണ​ങ്ങ​ളാ​ൽ ര​ണ്ടു വ​ർ​ഷ​മാ​യ തെ​ര​ഞ്ഞെ​ടു​പ്പു പ്ര​ചാ​ര​ണ​ത്തി​ൽ നി​ന്നു വി​ട്ടു​നി​ന്ന സോ​ണി​യ (71) അ​ടു​ത്തി​ടെ​യാ​ണ് മ​ക​ൻ രാ​ഹു​ലി​നു വേ​ണ്ടി പാ​ർ​ട്ടി അ​ധ്യ​ക്ഷ പ​ദ​വി​യും ഒ​ഴി​ഞ്ഞ​ത്. യു​പി നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ചാ​ര​ണ​ത്തി​ന് തു​ട​ക്കം കു​റി​ച്ച് 2016 ഓ​ഗ​സ്റ്റ് ര​ണ്ടി​ന് വ​രാ​ണാ​സി​യി​ൽ ന​ട​ത്തി​യ റോ​ഡ് ഷോ​യ്ക്കി​ടെ ക്ഷീ​ണി​ത​യാ​യി വീ​ഴാ​നൊ​രു​ങ്ങി​യ​തോ​ടെ​യാ​ണ് സോ​ണി​യ പ്ര​ചാ​ര​ണ​രം​ഗം വി​ട്ട​ത്

You might also like

-