ത്രിപുര പിടിക്കാൻ ബി ജെ പി പാഴ്ശ്രമമെന്ന് സി പി എം

0

 

അഗര്‍ത്തല: രാജ്യത്താദ്യമായി സിപിഎമ്മും ബിജെപിയും തമ്മില്‍ നേരിട്ടുള്ള ഏറ്റുമുട്ടലിന് അവസരം ഒരുങ്ങിയിരിക്കുകയാണ് ഇത്തണ ത്രിപുരയില്‍. രണ്ട് പതിറ്റാണ്ടിലേറെ നീണ്ടുനിന്ന മണിക് സര്‍ക്കാരിന്റെ ഭരണം അവസാനിപ്പിക്കുമെന്ന പ്രഖ്യാപനത്തോടെയാണ് ബിജെപി ഇത്തവണ തിരഞ്ഞെടുപ്പിന് ഇറങ്ങിയത്. അതേസമയം മുഖ്യമന്ത്രി മണിക് സര്‍ക്കാരിന്റെ പ്രതിച്ഛായയിലും പാര്‍ട്ടിയുടെ സംഘടനാ ശേഷിയിലുമാണ് സിപിഎമ്മിന്റെ ആത്മവിശ്വാസം. വടക്കു കിഴക്കന്‍ സംസ്ഥാനങ്ങള്‍ പിടിക്കാനുള്ള ബിജെപിയുടെ നീക്കത്തില്‍ അടുത്ത ലക്ഷ്യമാണ് ത്രിപുര.