തോമസ് ചാണ്ടി എൻ.സി.പി സംസ്ഥാന പ്രസഡന്റ്

0

കൊച്ചി :എൻ.സി.പി സംസ്ഥാന പ്രസിഡന്റായി തോമസ് ചാണ്ടി എം.എല്‍.എയെ തിരഞ്ഞെടുത്തു. നെടുമ്പാശേരിയിൽ നടന്ന സംസ്ഥാന സമ്മേളനത്തിൽ ദേശീയ ജനറൽ സെക്രട്ടറി പ്രഫുൽ പട്ടേലിന്റെ നേതൃത്വത്തിലാണ് തിരഞ്ഞെടുപ്പ് നടന്നത്.

ഉഴവൂർ വിജയന്റെ നിര്യാണത്തെ തുടർന്ന് പീതാംബരൻ മാസ്റ്ററായിരുന്നു എൻ.സി.പി പ്രസിഡന്റ് പദവിയിലുണ്ടായിരുന്നത്. മന്ത്രി സ്ഥാനം രാജി വെച്ച സാഹചര്യത്തിൽ തോമസ് ചാണ്ടിയെ സംസ്ഥാന പ്രസിഡന്റ് സ്ഥാനത്തേക്ക് തിരഞ്ഞെടുക്കുകയായിരുന്നു. എ.കെ ശശീന്ദ്രൻ വിഭാഗത്തിൽ നിന്നും വൈസ് പ്രസിഡന്റായി പി.കെ രാജനെ തിരഞ്ഞെടുത്തപ്പോൾ ട്രഷററായി തോമസ് ചാണ്ടിയുടെയും പക്ഷത്തുനിന്ന് ബാബു കാർത്തികേയനെയാണ് നിയമിച്ചത്. കഴിഞ്ഞ തവണ 120 അംഗങ്ങളുണ്ടായിരുന്ന എൻ.സി.പിയുടെ നിർവാഹക സമിതിയിൽ ഇത്തവണ 41 അംഗങ്ങളാണുള്ളത്.41 അംഗ നിർവാഹക സമതിയിൽ 24 പേർ ശശീന്ദ്രൻ വിഭാഗത്തിൽ നിന്നുള്ളവരും തോമസ് ചാണ്ടി പക്ഷത്തെ 17 പേരെയുമാണ് തിരഞ്ഞെടുത്തത്. തിരഞ്ഞെടുപ്പ് ഐക്യകണ്ഠേനയെന്ന് തോമസ് ചാണ്ടി പ്രതികരിച്ചു. ചെങ്ങന്നൂർ തിരഞ്ഞെടുപ്പിന് ശേഷം കൂടുതൽ എം.എല്‍.എമാർ പാർട്ടിയിലെത്തി. ഇതു സംബസിച്ച് മുൻ പ്രസിഡന്റ് തുടങ്ങിവെച്ച ചർച്ചകൾ തുടരുമെന്നും തോമസ് ചാണ്ടി പറഞ്ഞു.

You might also like

-