തീയ്യറ്റര്‍ പീഡനം: പെൺകുട്ടിയുടെ അമ്മ അറസ്റ്റില്‍, പ്രതി അമ്മയുടെ കാമുകൻ

മലപ്പുറം: എടപ്പാളില്‍ പത്തുവയസുകാരിയെ പീഡിപ്പിച്ച കേസില്‍ അമ്മയെക്കൂടി പൊലീസ് അറസ്റ്റ് ചെയ്തു. ചോദ്യം ചെയ്യലില്‍ ഇവരുടെ പങ്ക് വ്യക്തമായതോടെയാണ് പോക്സോ നിയമപ്രകാരം കേസെടുത്തത്. പെണ്‍കുട്ടിയും മാതാവും താമസിച്ചിരുന്നത് പ്രതിയുടെ വാടക വീട്ടിലെന്നും റിപ്പോര്‍ട്ട്. പെണ്‍കുട്ടി ഇതിനു മുമ്പും പീഡനത്തിനിരയായിട്ടുണ്ടെന്നും അമ്മയുടെ അറിവോടു കൂടിയാണ് പീഡനം നടന്നതെന്നും സംശയം.
കുട്ടിയുടെ അമ്മയ്ക്കെതിരെ പോക്സോ നിയമ പ്രകാരം കേസെടുത്തു. കുട്ടിയെ നിര്‍ഭയ ഹോമിലേക്ക് മാറ്റി. മാതാവിന്റെ അറിവോടുകൂടിയായിരുന്നു പീഡനം നടന്നതെന്ന് വനിതാ കമ്മീഷന് അധ്യക്ഷ എം.സി ജോസഫൈന് പറഞ്ഞു. പൊലീസില്‍ പരാതിപ്പെടാന്‍ തയ്യാറായ തിയ്യേറ്റര്‍ ഉടമകളെ അവര്‍ അഭിനന്ദിച്ചു.
പോക്സോ നിയമത്തിലെ 16, 17 വകുപ്പുകള്‍ പ്രകാരം കുറ്റവാളിക്ക് ലഭിക്കുന്ന അതേ ശിക്ഷയ്ക്ക് ഇവരും അര്‍ഹയാണ്. പത്തുവര്‍ഷത്തില്‍ കുറയാത്തതും ജീവപര്യന്തം വരെ ആകാവുന്നതുമായ കഠിനതടവും പിഴയുമാണ് പ്രതിയ്ക്ക് ലഭിക്കുന്ന ശിക്ഷ. അമ്മക്ക് പ്രതിയുമായിട്ടുള്ള വഴിവിട്ട ബന്ധമെന്നാണ് പെൺകുട്ടിയെ പിടിപ്പിക്കുന്നതിലേക്ക് വഴിതെളിച്ചതെന്ന് ഇവരെ ചോദ്യം ചെയതിൽ നിന്നും വ്യക്തമായിട്ടുണ്ട് , കേസില്‍ പൊലീസിന്റെ അലംഭാവത്തിനെതിരെ ശക്തമായി പ്രതികരിച്ച വനിതകമ്മീഷൻ ചെയര്പേഴ്സൻ എം.സി ജോസഫൈൻ ക്രൂരതക്ക് കൂട്ടുനിന്ന അമ്മക്കെതിരെ കേസെടുക്കണമെന്ന് രാവിലെ ആവശ്യപെട്ടിരുന്നു.
വൈദ്യപരിശോധനക്കും മൊഴി എടുക്കലിലും ശേഷം പെൺകുട്ടിയെ സുരക്ഷിത്വം കണക്കിലെടുത്ത് ബാല സദനത്തിലേക്ക് മാറ്റി.കസ്റ്റഡിയിലുള്ള മൊയ്തീൻകുട്ടിയെ പൊന്നാനി ആശുപത്രിയില്‍ വൈദ്യപരിശോധന നടത്തി