ജുറാസിക് വേള്‍ഡ് എന്ന ഹിറ്റ് ചിത്രത്തിന്റെ രണ്ടാം ഭാഗം റിലീസിന് ഒരുങ്ങുന്നു.

0

ജുറാസ്സിക് വേള്‍ഡ്ഫാളണ്‍ കിംഗ്‍ഡം യുഎസ്സില്‍ റിലീസ് ചെയ്യുന്നതിനും രണ്ടാഴ്‍ച മുമ്പേ ഇന്ത്യയില്‍ റിലീസ് ചെയ്യുമെന്നാണ് പുതിയ വാര്‍ത്ത. സിനിമയ്‍ക്ക് ഇന്ത്യയില്‍ വലിയ വിപണിയുണ്ടെന്ന് തിരിച്ചറിഞ്ഞാണ് തീരുമാനം. ചിത്രം ജൂണ്‍ എട്ടിനാണ് ഇന്ത്യയില്‍ റിലീസ് ചെയ്യുക. യുഎസില്‍ 22നും. 2300ലധികം സ്‍ക്രീനുകളിലാണ് ചിത്രം റിലീസ് ചെയ്യുക.

ജെ എ ബയോണയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ക്രിസ് പ്രാറ്റ്, ബ്രെയ്‍സ് ദാല്ലസ് ഹൊവാര്‍ഡ് തുടങ്ങിയവര്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കും.

2015 ജൂൺ 12 ന് ആയിരുന്നു ജുറാസ്സിക്‌ വേൾഡ് പ്രദര്‍ശനത്തിന് എത്തിയത്. ഏകദേശം 511ദശ ലക്ഷം ഡോളർ ആദ്യ ആഴ്ച് നേടി സിനിമ പുതിയ റെക്കോർഡ്‌ ഇട്ടിരുന്നു.

You might also like

-