:
ഖത്തർ : ഇന്ത്യന്‍ എംബസിക്കു കീഴില്‍ നടക്കുന്ന മാസാന്തഓപ്പണ്‍ ഹൗസിന്റെ ഭാഗമായി പുറത്തു വിട്ട റിപ്പോര്‍ട്ടിലാണ് തടവില്‍ കഴിയുന്ന ഇന്ത്യക്കാരുടെ എണ്ണത്തില്‍ വര്‍ദ്ധന കണ്ടെത്തിയിട്ടുള്ളത് . ജനുവരിയില്‍ 168 ഇന്ത്യക്കാരാണ് സെന്‍ട്രല്‍ ജയിലില്‍ തടവിലുണ്ടായിരുന്നത്. ഫെബ്രുവരി മാസത്തില്‍ അത് 219 ആയാണ് ഉയര്‍ന്നത് വിവിധ കേസുകളില്‍ പെട്ട് തടവു ശിക്ഷ അനുവദിക്കുന്നവര്‍ക്കു പുറമെ നാടുകടത്തല്‍ കേന്ദ്രത്തില്‍ കഴിയുന്ന ഇന്ത്യക്കാരുടെ എണ്ണം 100 ആയതായും എംബസി വൃത്തങ്ങള്‍ അറിയിച്ചു. കഴിഞ്ഞമാസം ഇത് 137 ആയിരുന്നു. ഇന്ത്യന്‍ അംബാസഡര്‍ പി കുമരന്‍ എംബസി തേര്‍ഡ് സെക്രട്ടറി ഡോക്ടര്‍ എം അലീം എന്നിവര്‍ക്കു പുറമെ ഐ സി ബി എഫ് ഭാരവാഹികളും ഓപ്പണ്‍ഹൗസില്‍ പങ്കെടുത്തു. തൊഴില്‍ സംബന്ധമായ പരാതികള്‍ക്കും അടിയന്തിര കോണ്‍സുലാര്‍ സേവനങ്ങള്‍ക്കുമായി എംബസി യെ സമീപിക്കുന്ന പ്രവാസികളുടെ പരാതികള്‍ പരിഹരിക്കാനാണ് ഓപ്പണ്‍ ഹോസുകള്‍ നടത്തിവരുന്നത്. 2017 ജനുവരി മുതല്‍ ഇതുവരെ 14 ഓപ്പണ്‍ ഹൗസുകളാണ് ഇന്ത്യന്‍ എംബസി ഖത്തറില്‍ സംഘടിപ്പിച്ചത്. ആകെ ലഭിച്ച 92 പരാതികളില്‍ 68 പരാതികള്‍ തീര്‍പ്പാക്കിയതായും ശേഷിക്കുന്ന 24 പരാതികളില്‍ തുടര്‍നടപടി സ്വീകരിച്ച് വരികയാണെന്നും എംബസി അധികൃതര്‍ വ്യക്തമാക്കി.തൊഴില്‍ പ്രശ്‌നങ്ങളെ തുടര്‍ന്നും നാട്ടിലേക്ക് തിരിച്ച 56 പേര്‍ക്ക് എമര്‍ജന്‍സി സര്‍ട്ടിഫിക്കറ്റുകളും 13 പേര്‍ക്ക് സൗജന്യ വിമാനടിക്കറ്റുകളും ഇന്ത്യന്‍ എംബസിനല്‍കിയിട്ടുണ്ട്..
-