കോപ്പേല്‍ സിറ്റി കൗണ്‍സിലറായി മലയാളിയായ ബിജു മാത്യു സത്യപ്രതിജ്ഞ ചെയ്തു

ബോസ്റ്റണിലും ടെക്‌സസിലും ഡാലസിലും രണ്ടര ദശാബ്ദക്കാലം രാഷ്ട്രീയ പ്രവര്‍ത്തനവുമായി രംഗത്തുണ്ടായിരുന്നുവെങ്കിലും ആദ്യമായാണ് തിരഞ്ഞെടുപ്പില്‍ മത്സരിച്ച് വിജയിക്കുന്നത്

0

കൊപ്പേല്‍ (ടെക്‌സസ്): ടെക്‌സസിലെ കൊപ്പേല്‍ സിറ്റി കൗണ്‍സില്‍ മെമ്പറായി ബിജു മാത്യു സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു.ജൂലായ് 10 തിങ്കളാഴ്ച വൈകിട്ട് സിറ്റി ഹാളില്‍ നടന്ന ചടങ്ങില്‍ ജഡ്ജ് ലാന്‍ഡ് വര്‍ സത്യപ്രതിജ്ഞ ചൊല്ലി കൊടുത്തു. കൊപ്പേല്‍ സിറ്റിയില്‍ ആദ്യമായാണ് ഒരു മലയാളി സിറ്റി കൗണ്‍സിലില്‍ അംഗമായി എത്തുന്നത്.

ബോസ്റ്റണിലും ടെക്‌സസിലും ഡാലസിലും രണ്ടര ദശാബ്ദക്കാലം രാഷ്ട്രീയ പ്രവര്‍ത്തനവുമായി രംഗത്തുണ്ടായിരുന്നുവെങ്കിലും ആദ്യമായാണ് തിരഞ്ഞെടുപ്പില്‍ മത്സരിച്ച് വിജയിക്കുന്നത്. ഐടി മേഖലയില്‍ പ്രവര്‍ത്തിക്കുന്ന ബിജു, കൊപ്പേല്‍ റോട്ടറി ക്ലബിലും അംഗമാണ്. പൊതുപ്രവര്‍ത്തനം മഹനീയ ആശയങ്ങളുടെ ഉത്തരവാദിത്വം ഏറ്റെടുക്കലാണെന്ന് വിശ്വസിക്കുന്ന ബിജുവിന്റെ വിജയം തികച്ചും അര്‍ഹതപ്പെട്ടതാണ്.

ബിജുവിന്റെ സത്യ പ്രതിജ്ഞാ ചടങ്ങില്‍ ക്യാപയിന്‍ മാനേജര്‍ സുഭാഷ് പനവേലില്‍, റവ. ബ്ലെസിന്‍ കെ. മോന്‍, ചാക്കോ ജോണ്‍സന്‍, ബാബു സി. മാത്യു, ഈശോ മാളിയേക്കല്‍, ജൊ ഇട്ടി, എബി ജോര്‍ജ്, പി. വി. ജോണ്‍, ആന്‍ഡ്രൂസ് അഞ്ചേരി, റേച്ചല്‍ ഡാനിയേല്‍, സുജ മാത്യു, ഏബ്രഹാം മാത്യു, അന്നമ്മ ജോണ്‍സന്‍, ജസ്റ്റിസ് ബില്‍ വൈറ്റ് ഹില്‍, ഗാരി ടണല്‍, രാജു മാത്യു, ഡെയ്‌സി മാത്യു, ജുഡിഷ് മാത്യു, ജിഷി ജേക്കബ്, മാത്യു ഇട്ടൂപ്പ്, റാള്‍ഫ് റാഡോള്‍ഡ് തുടങ്ങിയവര്‍ പങ്കെടുത്തു.

You might also like

-