കുടിക്കാൻ ചെലവേറും ? സംസ്ഥാനത്ത് മദ്യവില ഉയരും

0

10 മുതൽ 40 രൂപ വരെയാണ് വില വർദ്ധന

തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും മദ്യവില ഉയരും. നികുതി ഏകീകരണത്തിൻറെ ഭാഗമായി ഏപ്രിൽ മൂന്നു മുതലാണ് ചില ഇനം മദ്യത്തിൻറെ വില ഉയരുന്നത്. 10 മുതൽ 40 രൂപ വരെയാണ് വില വർദ്ധന. സംസ്ഥാനത്തെ മദ്യവിൽപ്പനക്കു മുകളിൽ ചുമത്തിയിരുന്ന വിവിധ സെസ്സുകളും സർചാർകളും ഏകീകരിക്കുന്നതിൻറ ഭാഗമായാണ് വില വർദ്ധന.

ബജറ്റിലാണ് ധനമന്ത്രി രണ്ട് സ്ലാബുകളിലായി മദ്യത്തിൻറെ നികുതി ഏകീകരിക്കുമെന്ന് പ്രഖ്യാപിച്ചത്. കെയ്സിന് 400 രൂപക്കു താഴെയുള്ള മദ്യത്തിന് 200 ശതമാനം നികുതിയും, 400 രൂപക്ക് മുകളിലുള്ള മദ്യത്തിന് 210 ശതമാനം നികുതിയുമായാണ് ഏകീകരിക്കുന്നത്. രണ്ടു സ്ലാബുകളിലായി നികുതി നിശ്ചയിക്കുമ്പോള്‍ ചില ബ്രാണ്ടുകളുടെ വില വർദ്ദിക്കും.

ചില്ലറ പൈസകള്‍ ഒഴിവാക്കി മദ്യവില ക്രമീകരിക്കുമ്പോഴാണ് ചില ബ്രാണ്ടുകള്‍ക്കുമാത്രം വില കൂടുന്നത്. നികുതി ഏകീകരണമുണ്ടാകുമ്പോള്‍ വലിയ വില വർദ്ധനയുണ്ടാകാതിരിക്കാൻ വെയർ ഹൗസുകളുടെ ലാഭവിഹിതം കുറിച്ചിട്ടുണ്ട്.
29 ശതമാനമുണ്ടായിരുന്ന വിഹിതം എട്ടു ശതമാനമായി കുറച്ചു. പുതിയ നികുതി ഏകീകരത്തിലൂടെ 70 കോടി മുതൽ നൂറു കോടിവരെയുള്ള വരുമാന വർദ്ധന പ്രതിവർഷം സർക്കാരിനുണ്ടാകുമെന്നാണ് കണക്കാക്കുന്നതെന്നും ബെവ്ക്കോ എംഡി. എച്ച്.വെങ്കിടേഷ് പറഞ്ഞു.

You might also like

-