കിണര്‍ വൃത്തിയാക്കുന്നതിനിടെ രണ്ടുപേര്‍ ശ്വാസംമുട്ടി മരിച്ചു

0

 

ആലപ്പുഴ: മണ്ണഞ്ചേരിയില്‍ കിണര്‍ വൃത്തിയാക്കുന്നതിനിടെ രണ്ടുപേര്‍ ശ്വാസംമുട്ടി മരിച്ചു. കിണര്‍ വൃത്തിയാക്കി കുഴല്‍ കിണര്‍ സ്ഥാപിക്കവരെ കുഴല്‍ കിണറില്‍ നിന്ന് വന്ന വാതകം ശ്വസിച്ചതാണ് മരണത്തിനിടയാക്കിയത്. ആലപ്പുഴ മുഹമ്മ സ്വദേശി അമല്‍, കണിച്ചുകുളങ്ങര സ്വദേശി ഗിരീഷ് എന്നിവരാണ് മരിച്ചത്. സ്വകാര്യ സ്ഥാപനത്തിലെ കിണറില്‍ വെള്ളമുണ്ടായിരുന്നില്ല. മാലിന്യം നീക്കിയ ശേഷം കുഴല്‍ കിണര്‍ സ്ഥാപിക്കുന്നതിനിടെയാണ് അപകടം. ഒരാളെ നാട്ടുകാര്‍ രക്ഷപെടുത്തി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. നിലവിളികേട്ട് ഒടിയെത്തിയ നാട്ടുകാരാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്. ഒരാള്‍ സംഭവ സ്ഥലത്തുതന്നെ മരിച്ചു. ആശുപത്രിയിലേക്ക് കൊണ്ടുപോകുംവഴിയാണ് മറ്റൊരാള്‍ മരിച്ചത്. ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുള്ളയാളുടെ നില ഗുരുതരമാണ്.

You might also like

-