കാവേരി മാനേജ്‌മെന്റ് ബോര്‍ഡ് രൂപീകരിക്കണം ഹര്‍ജി സുപ്രീംകോടതിയിൽ

0

കാവേരി മാനേജ്‌മെന്റ് ബോര്‍ഡ് രൂപീകരിക്കണമെന്ന വിധി നടപ്പിലാക്കാന്‍ കൂടുതല്‍ സമയം ആവശ്യപ്പെട്ട് കേന്ദ്രസര്‍ക്കാര്‍ സമര്‍പ്പിച്ച ഹര്‍ജി സുപ്രീംകോടതി ഇന്ന് പരിഗണിക്കും.നേരത്തെ കോടതി വിധി നടപ്പാക്കത്തതിന് കേന്ദ്ര സര്‍ക്കാരിനെ സുപ്രീംകോടതി രൂക്ഷമായി വിമര്‍ശിച്ചിരുന്നു.സംസ്ഥാനങ്ങളുമായി കാവേരി ജലം പങ്കുവെക്കുന്നത് സംബന്ധിച്ച് പദ്ധതി രേഖ തയ്യാറാക്കി സമര്‍പ്പിക്കാനും സുപ്രീംകോടതി കഴിഞ്ഞ ദിവസം ആവശ്യപ്പെട്ടിരുന്നു.എന്നാല്‍ ഇതിനായി രണ്ടാഴ്ചത്തെ അധികസമയമാണ് കേന്ദ്രം ചോദിച്ചിരിക്കുന്നത്.

You might also like

-