കശ്മീരിൽ സൈനികരുമായി ഏറ്റുമുട്ടൽ; രണ്ടു ഭീകരരെ വധിച്ചു

0

ജമ്മു കശ്മീരിലെ അനന്ത്നാഗിൽ സൈനികരും ഭീകരരും തമ്മിൽ ഏറ്റുമുട്ടൽ. രണ്ടു ഭീകരർ കൊല്ലപ്പെട്ടു. ഡൂരുവിൽ വെള്ളിയാഴ്ച അർധരാത്രിയോടെയാണ് ഏറ്റുമുട്ടലുണ്ടായത്. കൂടുതൽ ഭീകരർ ഒളിച്ചിരിപ്പുണ്ടോയെന്ന് അറിയുന്നതിനായി തിരച്ചിൽ തുടരുകയാണ്. അനന്ത്നാഗ് പൊലീസും 19 രാഷ്ട്രീയ റൈഫിൾസും സിആർപിഎഫും സംയുക്തമായി നടത്തിയ അന്വേഷണത്തിലാണ് ഭീകരർ ഒളിച്ചിരിക്കുന്നതായി കണ്ടെത്തിയതെന്ന് പൊലീസ് വക്താവ് അറിയിച്ചു. ഭീകരരിൽനിന്ന് എകെ 47 തോക്കുകളും ഗ്രനേഡുമടക്കമുള്ള ആയുധങ്ങളും വെടിക്കോപ്പുകളും കണ്ടെത്തിയിട്ടുണ്ട്.കുപ്‌വാരയിൽ അഞ്ചു സുരക്ഷ ഉദ്യോഗസ്ഥരും ഭീകരരും കൊല്ലപ്പെട്ട ആക്രമണത്തിനു രണ്ടു ദിവസത്തിനുശേഷം നടക്കുന്ന ഏറ്റുമുട്ടലാണിത്.

You might also like

-