കര്ണ്ണന് കാര്യം സ്ത്രീകളോട് ? സ്ത്രീകളെ മാത്രം സ്ഥാനാർഥികളാക്കി ജസ്റ്റീസ് കർണന്‍റെ പുതിയ പാർട്ടി

0

കോൽക്കത്ത: കോടതിയലക്ഷ്യക്കേസില്‍ ശിക്ഷിക്കപ്പെട്ട കോൽക്കത്ത ഹൈക്കോടതി മുൻ ജഡ്ജി ജസ്റ്റീസ് സി.എസ്. കർണൻ പുതിയ രാഷ്ട്രീയ പാർട്ടി രൂപീകരിച്ചു. ആന്‍റി കറപ്ഷൻ ഡൈനാമിക് പാർട്ടി എന്നാണ് പാർട്ടിക്ക് പേരിട്ടിരിക്കുന്നത്.

2019ലെ പൊതുതെരഞ്ഞെടുപ്പിൽ സ്ത്രീകളെ മാത്രം സ്ഥാനാർഥികളാക്കി തന്‍റെ പാർട്ടി മത്സരിക്കുമെന്നും ജസ്റ്റീസ് കർണൻ അറിയിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മണ്ഡലമായ വാരാണസിയിലടക്കം തെരഞ്ഞെടുപ്പിൽ മത്സരിക്കുമെന്നും അദ്ദേഹം പറഞ്ഞു.രാജ്യത്തെ അഴിമതിയിൽനിന്ന് മുക്തമാക്കുക എന്നതാണ് തന്‍റെ ലക്ഷ്യം. പാർട്ടിയുടെ രജിസ്ട്രേഷനായി തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ചതായും അദ്ദേഹം കൂട്ടിച്ചേർത്തു. കൊൽക്കത്ത ഹൈക്കോടതി ജഡ്ജിയായിരുന്ന സമയത്ത് കോടതിയലക്ഷ്യം നടത്തിയതിനെ തുടർന്ന് സുപ്രീം കോടതി ജസ്റ്റീസ് കർണനെ ആറു മാസത്തെ തടവിന് ശിക്ഷിച്ചിരുന്നു

You might also like

-