കര്ണാടകത്തിലേത് ജനാതിപത്യ വിജയം സ്റ്റയിൽ മന്നൻ

0

ചെ​ന്നൈ: ക​ർ​ണാ​ട​ക നി​യ​മ​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പു​മാ​യി ബ​ന്ധ​പ്പെ​ട്ട വി​ഷ​യ​ത്തി​ൽ ബി​ജെ​പി​ക്കെ​തി​രേ ന​ട​ൻ ര​ജ​നീകാ​ന്ത് രം​ഗ​ത്ത്. ക​ഴി​ഞ്ഞ ദി​വ​സം സം​ഭ​വി​ച്ച​ത് ജ​നാ​ധി​പ​ത്യ​ത്തി​ന്‍റെ വി​ജ​യ​മാ​ണെ​ന്ന് ര​ജ​നീകാ​ന്ത് പ​റ​ഞ്ഞു. ഗ​വ​ർ​ണ​റു​ടെ ന​ട​പ​ടി ജ​നാ​ധി​പ​ത്യ​ത്തെ പ​രി​ഹ​സി​ക്കുന്നതിന് തു​ല്യ​മാ​യി​രു​ന്നു. എ​ന്നാ​ൽ ജ​നാ​ധി​പ​ത്യ​ത്തെ സം​ര​ക്ഷി​ച്ച വി​ധി പു​റ​പ്പെ​ടു​വി​ച്ച​തി​നു സു​പ്രീം​കോ​ട​തി​യോ​ടു ന​ന്ദി​യു​ണ്ടെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു.

കാ​വേ​രി അ​ന്ത​ർ​സം​സ്ഥാ​ന ന​ദീ​ജ​ല ത​ർ​ക്ക​ത്തി​ൽ ക​ർ​ണാ​ട​ക​യി​ലെ നി​യു​ക്ത മു​ഖ്യ​മ​ന്ത്രി എ​ച്ച്. ഡി. ​കു​മാ​ര​സ്വാ​മി പ​രി​ഹാ​ര​മു​ണ്ടാ​ക്ക​ണ​മെ​ന്ന് ര​ജ​നീകാ​ന്ത് ആ​വ​ശ്യ​പ്പെ​ട്ടു. വെ​ള്ളം വി​ട്ടു​ന​ൽ​കു​ന്ന കാ​ര്യ​ത്തി​ൽ പു​തി​യ സ​ർ​ക്കാ​ർ തീ​രു​മാ​ന​മെ​ടു​ക്ക​ണം. കാ​വേ​രി ജ​ല​വി​നി​യോ​ഗ ബോ​ർ​ഡ് രൂ​പീ​ക​രി​ക്കാ​ൻ ക​ർ​ണാ​ട​ക സ​ർ​ക്കാ​ർ സ​ന്ന​ദ്ധ​മാ​ക​ണ​മെ​ന്നും ര​ജ​നീകാ​ന്ത് പ​റ​ഞ്ഞു.

ത​മി​ഴ്നാ​ട്ടി​ൽ ന​ട​ൻ ക​മ​ൽ​ഹാ​സ​ന്‍റെ പാ​ർ​ട്ടി​യു​മാ​യി സ​ഹ​ക​രി​ക്ക​ണോ എ​ന്ന് തീ​രു​മാ​നി​ച്ചി​ട്ടി​ല്ല. ആ​രെ​ങ്കി​ലു​മാ​യി സ​ഖ്യം ഉ​ണ്ടാ​ക്കു​ന്ന​തി​നെ കു​റി​ച്ച് ഇ​പ്പോ​ൾ സം​സാ​രി​ക്കു​ന്ന​തി​ൽ പ്ര​സ​ക്തി​യി​ല്ലെ​ന്നും ര​ജ​നീകാ​ന്ത് പ​റ​ഞ്ഞു. ലോക്സഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കണോ വേണ്ടയോ എന്നത് തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചശേഷം തീരുമാനിക്കുമെന്നും അദ്ദേഹം അറിയിച്ചു.

You might also like

-