ഐപിഎല്‍ തിരുവനന്തപുരത്തേക്ക്; തീരുമാനം ഉടന്‍

0

കാവേരി നദീ ജല ബോര്‍ഡ് രൂപീകരിക്കാത്തതില്‍ തമിഴ്‌നാട്ടില്‍ പ്രതിഷേധം രൂക്ഷമായതോടെ ഐപിഎല്ലില്‍ ചെന്നൈയുടെ ഹോംഗ്രൗണ്ട് തിരുവനന്തപുരത്തേക്ക് മാറ്റാന്‍ സാധ്യത.

 ഇതുസംബന്ധിച്ച് ചെന്നൈ അധികൃതര്‍ കെസിഎ ഭാരവാഹികളുമായി ചര്‍ച്ച നടത്തി. മത്സരം കാര്യവട്ടത്തു നടത്താന്‍ സന്നദ്ധരാണെന്ന് കെസിഎ ഭാരവാഹികളും അറിയിച്ചു. തീരുമാനം ഉടനുണ്ടാകുമെന്നാണ് വിവരങ്ങള്‍.
You might also like

-