എ​ഫ്സിസൂ​പ്പ​ർ ക​പ്പ് ബം​ഗ​ളു​രു ഫൈ​ന​ലി​ൽ

0

ഭു​വ​നേ​ശ്വ​ർ: വാശിയേറിയ പോരാട്ടത്തിൽ ബം​ഗ​ളു​രു എ​ഫ്സി സൂ​പ്പ​ർ ക​പ്പ് ഫൈ​ന​ലി​ൽ. മി​ക്കു​വി​ന്‍റെ ഹാ​ട്രി​ക് മി​ക​വി​ൽ മോ​ഹ​ൻ ബ​ഗാ​നെ ര​ണ്ടി​നെ​തി​രെ നാ​ലു ഗോ​ളി​നു തോ​ൽ​പ്പി​ച്ചാ​ണു ബം​ഗ​ളു​രു ഫൈ​ന​ലി​ൽ ഇ​ടം​പി​ടി​ച്ച​ത്. ഫൈ​ന​ലി​ൽ ബം​ഗ​ളു​രു ഈ​സ്റ്റ് ബം​ഗാ​ളി​നെ നേ​രി​ടും. ഇ​രു​പ​തി​നാ​ണു ഫൈ​ന​ൽ.

ഒ​രു ഗോ​ളി​നു പി​ന്നി​ൽ​നി​ന്ന​ശേ​ഷം നാ​ലു ഗോ​ൾ തി​രി​ച്ച​ടി​ച്ചാ​ണ് ബം​ഗ​ളു​രു തി​രി​ച്ചു​വ​ന്ന​ത്. അ​വ​സാ​ന നാ​ൽ​പ​തു മി​നി​റ്റി​ൽ പ​ത്തു പേ​രു​മാ​യാ​ണ് ബം​ഗ​ളു​രു ക​ളി​ച്ച​ത്. 62, 65, 88 മി​നി​റ്റു​ക​ളി​ലാ​യി​രു​ന്നു മി​ക്കു​വി​ന്‍റെ ഗോ​ളു​ക​ൾ.

എ​ഫ്.​സി ഗോ​വ​യെ തോ​ൽ​പ്പി​ച്ചാ​ണ് ഈ​സ്റ്റ് ബം​ഗാ​ൾ സൂ​പ്പ​ർ ക​പ്പി​ന്‍റെ ഫൈ​ന​ലി​ലെ​ത്തി​യ​ത്.

You might also like

-