എല്ലാകണ്ണുകളും രാജ്ഭവനിലേക്ക് ! .ഗവർണ്ണർ കുതിരക്കച്ചവടത്തിന് വഴിയൊരുക്കുമോ ?

0

 

ബം​ഗ​ളൂ​രു: രാ​ജ്യം ഉ​റ്റു​നോ​ക്കി​യ ക​ർ​ണാ​ട​ക നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ ഗ​വ​ർ​ണ​ർ വാ​ജു​ഭാ​യ് ആ​ർ വാ​ല താ​ര​മാ​കു​ന്നു. തെ​ര​ഞ്ഞെ​ടു​പ്പി​ൽ മു​ഖ്യ ക​ക്ഷി​യായ ബി ജെ പി ക്ക് കേ​വ​ല ഭൂ​രി​പ​ക്ഷ​മെ​ന്ന് മാ​ന്ത്രി​ക സം​ഖ്യ​യി​ലെ​ത്താ​ൻ സാ​ധി​ക്കാ​ത്ത​തോ​ടെ ഗ​വ​ർ​ണ​ർ വാ​ജു​ഭാ​യ് ആ​ർ വാ​ല​യും ക​ർ​ണാ​ട​ക രാ​ജ്ഭ​വ​നും രാ​ജ്യ​ത്തി​ന്‍റെ മു​ഴു​വ​ൻ ശ്ര​ദ്ധ കേ​ന്ദ്ര​മാ​യി മാ​റി​യി​രി​ക്കു​ക​യാ​ണ്. ഇ​തോ​ടെ ഗ​വ​ർ​ണ​ർ ആ​രെ മ​ന്ത്രി​സ​ഭ രൂ​പീ​ക​രി​ക്കാ​ൻ വി​ളി​ക്കു​മെ​ന്ന് രാജ്യം ഉറ്റുനോക്കുകയാണ്.

ബി​ജെ​പി​യും ജെ​ഡി-​എ​സു​മാ​യി ചേ​ർ​ന്ന് കോ​ൺ​ഗ്ര​സും മ​ന്ത്രി​സ​ഭ രൂ​പീ​ക​രി​ക്കു​മെ​ന്ന് പ്ര​ഖ്യാ​പി​ച്ച​തോ​ടെ​യാ​ണ് ഏ​വ​രു​ടെ​യും ശ്ര​ദ്ധ​കേ​ന്ദ്ര​മാ​യി രാ​ജ്ഭ​വ​ൻ മാ​റി​യി​രി​ക്കു​ന്ന​ത്. അതേസമയം കോൺഗ്രസ്സുമായി ചേർന്ന് ഭരിക്കുന്നതിനോട് ഏഴ് ജെ ഡി യു എം ൽഎ മാർ വിസ്സമ്മത പ്രകടിപ്പിച്ചതായി വാർത്തകളുണ്ട് വിമത എം എൽ എ മാരെ ചാക്കിലാക്കി കുതിരക്കച്ചവടത്തിനുള്ള സാദ്യതയും ബി ജെ പി നേതൃത്വം ആലോചിക്കുന്നുണ്ട് ഈ എം എൽ എ മാരെ കണ്ടു നേരിട്ടുചർച്ച നടത്തുന്നതിന് അമിത്ഷാ പ്രതേക ദൂതനെ കർണാടക്ക് അയച്ചതായും വാർത്തകളുണ്ട് . നരേന്ദ്ര മോദിയുടെ മനസാക്ഷി സൂക്ഷിപ്പുകാരൻ കൂടിയായ ഗവർണ്ണർ ജെ ഡി യു കോൺഗ്രസ്സ് കൂട്ടുകെട്ടിന് വിള്ളലുണ്ടാക്കാൻ ശ്രമം നടത്തുന്നതായും ആരോപണം എപ്പോൾ തന്നെ ഉയര്ന്നിട്ടുണ്ട് . രാ​ജ്ഭ​വ​നി​ലെ​ത്തി​യ പി​സി​സി അ​ധ്യ​ക്ഷ​ൻ പ​ര​മേ​ശ്വ​ര​നു ഗവ​ർ​ണ​റെ കാ​ണാ​ൻ അ​നു​വാ​ദം ല​ഭി​ച്ചി​ല്ല. ഇ​തോ​ടെ നേ​താ​ക്ക​ളോ​ടൊ​പ്പം രാ​ജ്ഭ​വ​നി​ലെ​ത്തി​യ പ​ര​മേ​ശ്വ​ർ മ​ട​ങ്ങി. എ​ന്നാ​ൽ ഗ​വ​ർ​ണ​റെ കാ​ണാ​ൻ ബി​ജെ​പി സം​സ്ഥാ​ന അ​ധ്യ​ക്ഷ​ൻ ബി.​എ​സ്. യെ​ദ്യൂ​ര​പ്പ രാ​ജ്ഭ​വ​നി​ൽ എ​ത്തി​യി​ട്ടു​ണ്ട്.

അ​തേ​സ​മ​യം അ​ന്തി​മ ഫ​ലം വ​ന്ന​തി​നു​ശേ​ഷ​മേ മ​ന്ത്രി​സ​ഭ രൂ​പീ​ക​രി​ക്കാ​ൻ ആ​രെ ക്ഷ​ണി​ക്ക​ണ​മെ​ന്ന് തീ​രു​മാ​നി​ക്കു​ക​യു​ള്ളു​വെ​ന്ന് ഗ​വ​ർ​ണ​ർ വ്യ​ക്ത​മാ​ക്കി. ക​ർ​ണാ​ട​ക​യി​ൽ കോ​ൺ​ഗ്ര​സ്, ജെ​ഡി-​എ​സി​ന് പൂ​ർ​ണ പി​ന്തു​ണ പ്ര​ഖ്യാ​പി​ച്ച​തോ​ടെ​യാ​ണ് രാ​ജ്ഭ​വ​ൻ ഏ​വ​രു​ടെ​യും ശ്ര​ദ്ധ കേ​ന്ദ്ര​മാ​യി മാ​റി​യ​ത്.

You might also like

-