ഇന്ത്യയേക്കാൾ വലുതല്ല മോഡി രാകുൽ

0

ഡൽഹി: ഭൂ​രിപ​ക്ഷം തെ​ളി​യി​ക്കാ​നാ​വാ​തെ കർണാടക മു​ഖ്യ​മ​ന്ത്രി സ്ഥാ​ന​ത്തു​നി​ന്ന് ബി.​എ​സ്.​യെ​ദി​യൂ​ര​പ്പ രാ​ജി​വ​ച്ചതിനു പിന്നാലെ ബിജെപിയെ രൂക്ഷമായി വിമർശിച്ചും പരിഹസിച്ചും കോൺ‌ഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി. നരേന്ദ്ര മോദിയെന്ന വ്യക്തി ഇന്ത്യയെക്കാൾ വലുതല്ല എന്ന് തെളിഞ്ഞെന്നും ഇത് അദ്ദേഹം മനസിലാക്കിയുട്ടുണ്ടോ എന്നുള്ള കാര്യം സംശയമാണെന്നും രാഹുൽ പരിഹസിച്ചു.

മോദിയും അമിത് ഷായും മറ്റ് ബിജെപി നേതാക്കളുമെല്ലാം രാജ്യത്തെ ഭരണഘടനാ സ്ഥാപനങ്ങളെവരെ പുച്ഛത്തോടെയാണ് നോക്കി കാണുന്നത് എന്ന് കർണാടക തെരഞ്ഞെടുപ്പോടെ വ്യക്തമായെന്നും രാഹുൽ പറഞ്ഞു. വിധാൻ സൗധയിലെ നടപടിക്രമങ്ങൾ അവസാനിക്കുന്നതിനു മുന്നേ ദേശീയ ഗാനാലാപനത്തിന് പോലും നിൽക്കാതെ പ്രോടെം സ്പീക്കറും ബിജെപി എംഎൽഎമാരും സഭവിട്ടത് ഇതിന് തെളിവാണെന്നും രാഹുൽ ചൂണ്ടിക്കാട്ടി.

ബിജെപിയും ആർഎസ്എസും ഇതിൽ നിന്നെങ്കിലും പാഠം പഠിക്കണമെന്നും മോദിയുടേത് ജനാധിപത്യഭരണമല്ല സ്വേച്ഛാധിപത്യ ഭരണമാണെന്ന് ഒരിക്കൽ കൂടി തെളിഞ്ഞെന്നും പറഞ്ഞ കോൺഗ്രസ് അധ്യക്ഷൻ പ്രധാനമന്ത്രി അഴിമതിക്കെതിരെ പോരാടുന്നു എന്ന് പറയുന്നത് തെറ്റാണെന്നും മോദി തന്നെയാണ് വലിയ അഴിമതിയെന്നും അഭിപ്രായപ്പെട്ടു.

രാജ്യത്ത് പണമല്ല വലുതെന്നും ജനാഭിലാഷത്തിനാണ് ഇവിടെ പണത്തിനേക്കാൾ പ്രാധാന്യമെന്നുമുള്ളതിന്‍റെ ഉത്തമ ഉദാഹരണമാണ് കർണാടകയെന്നും കൂട്ടിച്ചേർത്തു.

You might also like

-